നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്ത്. ദയനീയ പ്രകടനം കാഴ്ചവെച്ച ഒസാകയെ അമേരിക്കയുടെ അമൻഡ അനിസിമോവ ആണ് പരാജയപ്പെടുത്തിയത്. 7-5, 6-4 എന്നായിരുന്നു സ്കോർ. എട്ട് ഡബിൾ ഫോൾട്ടും 29 അൺഫോഴ്സ് എററുമാണ് ഒസാകയുടെ ബാറ്റിൽ നിന്ന് ഇന്ന് വന്നത്. മുൻ ലോക ഒന്നാം നമ്പറും നാല് തവണ മേജർ ജേതാവുമായിട്ടുള്ള താരമാണ്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ താരം കളിച്ചിരുന്നില്ല.