ഫ്രഞ്ച് ഓപ്പൺ, ഇഗ സ്വിറ്റെക് അനായാസം രണ്ടാം റൗണ്ടിൽ

ഫ്രഞ്ച് ഓപ്പണിൽ ഇഗ സ്വിറ്റെക് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ ഉക്രേനിയൻ യോഗ്യതാ താരം ലെസിയ സുറെങ്കോയെ 6-2, 6-0 എന്ന സ്‌കോറിന് ആണ് സ്വിറ്റെക് തോൽപ്പിച്ചത്. ഇന്ന് 54 മിനുട്ട് മാത്രമെ സ്വിറ്റെകിന് ജയിക്കാൻ ആവശ്യമായി വന്നുള്ളൂ. സ്വിറ്റെകിന്റെ തുടർച്ചയായ 29ആം വിജയമായിരുന്നു ഇത്. ലോക ഒന്നാം നമ്പർ താരം സ്വിറ്റെക്ക് തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം ആണ് ഇത്തവണ ലക്ഷ്യമിടുന്നത്. 2020-ലെ ചാമ്പ്യനായ സ്വിറ്റെക് ഇനി അടുത്ത മത്സരത്തുൽ ഉക്രെയ്‌നിന്റെ ദയാന യാസ്‌ട്രെംസ്കയെയോ അമേരിക്കൻ താറ്റം അലിസൺ റിസ്‌കെയെയോ ആകും നേരിടുക.