ഹാരി മഗ്വയർ അടുത്ത സീസണിലെ ക്യാപ്റ്റൻ ആയേക്കില്ല എന്ന സൂചന നൽകി ടെൻ ഹാഗ്

20220523 180447

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എന്ന നിലയിൽ ആദ്യ പത്ര സമ്മേളനം നടത്തിയ ടെൻ ഹാഗിനോട് അടുത്ത സീസണിലും ഹാരി മഗ്വയർ തന്നെ ക്യാപ്റ്റൻ ആയി തുടരുമോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. ഹാരി മഗ്വയറിനെ മാറ്റും എന്ന് പറഞ്ഞില്ല എങ്കിലും അടുത്ത സീസൺ പുതിയ സീസൺ ആണെന്നും അത് വ്യത്യസ്ത സീസൺ ആണെന്നും ടെൻ ഹാഗ് മാധ്യമങ്ങളോട് മറുപടി പറഞ്ഞു. ഇത് അടുത്ത സീസണിൽ മഗ്വയറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റും എന്ന സൂചനയാണ് നൽകുന്നത്.

എന്നാൽ മഗ്വയർ നല്ല കളിക്കാരൻ ആണെന്നും അദ്ദേഹം ക്ലബിന് നൽകിയ സംഭാവനകൾ മികച്ച ആണെന്നും ടെൻ ഹാഗ് പറയുകയുണ്ടായി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മോശം ക്യാപ്റ്റനായാണ് ഹാരി മഗ്വയറിനെ ആരാധകർ കണക്കാക്കുന്നത്. ഈ കഴിഞ്ഞ സീസണിൽ അത്ര ദയനീയ പ്രകടനം ആണ് മഗ്വയർ നടത്തിയത്.

Previous articleഫ്രഞ്ച് ഓപ്പൺ, നവോനി ഒസാക ആദ്യ റൗണ്ടിൽ തന്നെ പുറത്ത്
Next articleലെവൻഡോസ്കിയെ സംബന്ധിച്ചിടത്തോളം ബയേൺ ചരിത്രമായി