ഫ്രഞ്ച് ഓപ്പണിൽ വമ്പൻ അട്ടിമറി, നാലാം സീഡ് ഡാനിൽ മെദ്വദേവ് ആദ്യ റൗണ്ടിൽ പുറത്ത്

Daniilmedvedev
- Advertisement -

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം ദിനം തന്നെ വമ്പൻ അട്ടിമറി. റഷ്യൻ താരം നാലാം സീഡ് ഡാനിൽ മെദ്വദേവ് ആദ്യ റൗണ്ടിൽ പുറത്ത് ആവുന്നത് ആണ് രണ്ടാം ദിനം കണ്ടത്. കളിമണ്ണ് കോർട്ടിൽ പലപ്പോഴും ബുദ്ധിമുട്ടാറുള്ള മെദ്വദേവ് സീഡ് ചെയ്യാത്ത മാർട്ടൻ ഫുകോവിക്സിനോട് തോൽവി വഴങ്ങിയാണ് ആദ്യ റൗണ്ടിൽ തന്നെ പുറത്ത് പോയത്. രണ്ടാം സെറ്റിൽ ടൈബ്രേക്കർ കണ്ട മത്സരത്തിൽ 4 സെറ്റ് പോരാട്ടത്തിനു ശേഷം ആണ് നാലാം സീഡ് തോൽവി സമ്മതിച്ചത്. മത്സരത്തിൽ എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്തു എങ്കിലും 6 തവണ ബ്രൈക്ക് വഴങ്ങിയ മെദ്വദേവ് തോൽവി സമ്മതിക്കുക ആയിരുന്നു.

ആദ്യ സെറ്റ് 6-4 നു അടിയറവ് പറഞ്ഞ റഷ്യൻ താരം രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ തിരിച്ചു വന്നു 6-2 നു സെറ്റ് നേടിയ താരം പൊരുതും എന്നു തോന്നിയെങ്കിലും നാലാം സെറ്റ് 6-1 ജയിച്ച ഫുകോവിക്സ് മത്സരം സ്വന്തം പേരിൽ കുറിച്ചു. അതേസമയം മറ്റൊരു റഷ്യൻ താരവും 15 സീഡുമായ കാരൻ കാചനോവ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കാമിൽ മചറസാകിനെ 7-6, 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കാചനോവ് മറികടന്നത്. 5 സെറ്റ് പോരാട്ടത്തിൽ അമേരിക്കൻ താരം ഡെന്നിസ് സാന്റ്ഗ്രനോട് തോറ്റ 29 സീഡ് ഹുബർട് ഹുർകാസും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത് ആയി.

Advertisement