വൻ സൈനിംഗ്, ബൗബകർ കമാര ആസ്റ്റൺ വില്ലയിൽ

Newsroom

20220523 153559

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല യുവതാരമായ ബൗബകർ കമാരയെ സ്വന്തമാക്കി. 22കാരനായ മാഴ്സെയുടെ താരം ബൗബകർ കമാര ആസ്റ്റൺ വില്ലയിൽ കരാർ ഒപ്പുവെച്ചു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനവും വന്നു‌. അഞ്ചു വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. സ്റ്റീവൻ ജെറാഡിന്റെ സാന്നിദ്ധ്യമാണ് കമാരയെ ആസ്റ്റൺ വില്ലയിൽ എത്തിക്കുന്നത്.20220523 014459

ഡിഫൻസീവ് മിഡ്ഫീൽഡർ ആയ കമാര 2005 മുതൽ മാഴ്സക്ക് ഒപ്പം ഉണ്ട്. 2016ൽ തന്റെ 16ആം വയസ്സിൽ കമാര മാഴ്സക്കായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. ഫ്രാൻസിന്റെ വിവിധ യുവ ടീമുകളെ കമാര പ്രതിനിധീകരിച്ചിട്ടുണ്ട്.