പൊരുതി നിൽക്കാൻ പോലും ആരുമില്ല, ഇഗാ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

ലോക ഒന്നാം നമ്പർ താരം ഇഗാ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് പാരീസിൽ നടന്ന വനിതാ സിംഗിൾസ് സെമിയിൽ ഡാരിയ കസത്കിനയെ ഏകപക്ഷീയമായി തോൽപ്പിച്ച് ആണ് ഇഗ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തിയത്. 2020ലെ റോളണ്ട് ഗാരോസ് ചാമ്പ്യൻ റഷ്യൻ താരത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്.20220602 195920

വെറും 64 മിനുട്ട് മാത്രം നീണ്ടു നിന്ന പോരാട്ടത്തിൽ 6-2, 6-1 എന്ന സ്കോറിനായിരുന്നു വിജയം. ഇത് സ്വിറ്റകിന്റെ തുടർച്ചയായ 34ആം വിജയമാണ്. ഫൈനലിൽ ജയിച്ചാൽ വീനസ് വില്യംസിന്റെ തുടർ വിജയങ്ങളുടെ റെക്കോർഡിനൊപ്പം ഇഗയ്ക്ക് എത്താം. കോകോ ഗോഫ് അല്ലെങ്കിൽ മാർട്ടിന ട്രെവിസൻ ഇവരിൽ ആരെങ്കിലും ആകും ഇഗയുടെ ഫൈനലിലെ എതിരാളി