നോർത്ത് ഈസ്റ്റ് ട്രാൻസ്ഫർ തുക കുറക്കാൻ തയ്യാറായാൽ സുഹൈർ കേരള ബ്ലാസ്റ്റേഴ്സിൽ എത്തും!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1
  • വി പി സുഹൈറിനെ സ്വന്തമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടരുന്നു

    കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ടീമിലേക്കായി മലയാളി താരം വി പി സുഹൈറിനെ എത്തിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ തുടരുന്നു. കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിൽ ചർച്ചകൾ തുടരുക ആണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് ഈസ്റ്റ് ഇപ്പോൾ വലിയ ട്രാൻസ്ഫർ തുകയാണ് ചോദിക്കുന്നത്. നോർത്ത് ആവശ്യപ്പെടുന്ന ഈ ട്രാൻസ്ഫർ തുക കുറയ്ക്കാൻ തയ്യാറായാൽ സുഹൈർ കേരള ബ്ലാസ്റ്റേഴ്സിൽ എത്തും എന്ന് മാർക്കസ് പറയുന്നു.
    Img 20220602 205313
    സുഹൈറിന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ ആണ് ആഗ്രഹം എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ എത്താൻ കാരണം. നോർത്ത് ഈസ്റ്റിന് മോശം സീസൺ ആയിരുന്നു എങ്കിലും സുഹൈറിന് അത് ഗംഭീര സീസൺ ആയിരുന്നു. സുഹൈർ കഴിഞ്ഞ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഇന്ത്യക്ക് ആയി അരങ്ങേറ്റം നടത്തിയിരുന്നു.

    അവസാന രണ്ട് സീസണിലും നോർത്ത് ഈസ്റ്റിനൊപ്പം സുഹൈർ ഉണ്ട്. മോഹൻ ബഗാനിൽ നിന്നായിരുന്നു സുഹൈർ നോർത്ത് ഈസ്റ്റിൽ എത്തിയത്. മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിലും സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായും തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.