ഗാരി വെബ്ബർ ഓപ്പൺ ഫൈനലിലെ പ്രകടനം ആവർത്തിച്ച് ബോർണ കോറിച്ച് ഷാങ്ഹായ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ കടന്നു. ഒന്നാം സീഡായ റോജർ ഫെഡററെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ചാണ് കോറിച്ച് ഫൈനലിൽ കടന്നത്. 6-4,6-4 എന്ന സ്കോറിനായിരുന്നു താരത്തിന്റെ വിജയം. ഇതോടെ നൊവാക് × ഫെഡറർ ഫൈനൽ സ്വപ്നം അവസാനിച്ചു. നിലവിലെ ചാമ്പ്യൻ കൂടിയായ ഫെഡറർ തോൽവിയോടെ രണ്ടാം സ്ഥാനത്ത് നിന്നും താഴെ പോകുമെന്ന് ഉറപ്പായി.
മറുവശത്ത് അപാര ഫോം തുടരുന്ന നൊവാക് ജോക്കോവിച്ച് അലക്‌സാണ്ടർ സ്വരേവിന് യാതൊരു പഴുതും നൽകാതെയാണ് ജയിച്ചു കയറിയത്. സ്‌കോർ 6-2,6-1. നിലവിലെ സ്ഥിതി കണക്കിലെടുത്താൽ ജോക്കോവിച്ച് വർഷാവസാനം ഒന്നാം റാങ്കിൽ എത്താനുള്ള സാധ്യതയാണ്. റാഫേൽ നദാലിനാണ് നിലവിൽ ഒന്നാം റാങ്ക്. 2017 ജൂണിലാണ് ജോക്കോവിച്ച് അവസാനമായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നത്.