ഡേവിസ് കപ്പ്, പാക്കിസ്ഥാനെതിരെ ആദ്യ രണ്ട് സിംഗിള്‍സും വിജയിച്ച് ഇന്ത്യ

ഏഷ്യ ഓഷ്യാന സോണ്‍ മത്സരങ്ങളുടെ ഭാഗമായി ഇന്ത്യയ്ക്ക് ഡേവിസ് കപ്പില്‍ പാക്കിസ്ഥാനെതിരെ 2-0ന്റെ ലീഡ്. ആദ്യ രണ്ട് സിംഗിള്‍സുകളില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥും സുമിത് നഗലും തങ്ങളുടെ മത്സരങ്ങള്‍ അനായാസം വിജയിച്ച് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

രാംകുമാര്‍ 6-0, 6-0 എന്ന സ്കോറിന് മുഹമ്മദ് ഷൊയ്ബിനെയും സുമിത് 6-0, 6-2 എന്ന സ്കോറിന് ഹുസൈഫ റെഹ്മാനെയുമാണ് പരാജയപ്പെടുത്തിയത്.

Loading...