സൗരഭ് സെമിയില്‍, കിഡംബി പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്ന് സൗരഭ് വര്‍മ്മ. ഇന്ന് ജൂനിയര്‍ ലോക ചാമ്പ്യനായ തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് സെമി യോഗ്യത ഉറപ്പാക്കിയത്. 40 മിനുട്ട് നീണ്ട പോരിന് ശേഷം 21-19, 21-16 എന്ന നിലയിലായിരുന്നു സൗരഭിന്റെ വിജയം.

അതേ സമയം ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍ പരാജയമേറ്റു വാങ്ങി. നേരിട്ടുള്ള ഗെയിമിലെങ്കിലും പൊരുതിയാണ് ശ്രീകാന്ത് കീഴടങ്ങിയത്. ദക്ഷിണ കൊറിയയുടെ വാന്‍ ഹോ സണിനോട് 18-21, 19-21 എന്ന സ്കോറിനാണ് കിഡംബിയുടെ പരാജയം.