സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ

20230124 132010

ഇന്ത്യൻ മിക്‌സഡ്-ഡബിൾസ് ജോഡികളായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലേക്ക് മുന്നേറി‌. ഇന്ന് നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനൽ റൗണ്ടിൽ വാക്കോവർ നേടിയാണ് 2023 ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ ഇന്ത്യൻ സഖ്യം പ്രവേശിച്ചത്.

സാനിയ 23 01 22 11 26 17 230

ഇന്ത്യൻ വെറ്ററൻ ജോഡി മിക്‌സഡ് ഡബിൾസ് വിഭാഗത്തിലെ പത്താം നമ്പർ സീഡായ ജെലീന ഒസ്റ്റാപെങ്കോ-ഡേവിഡ് വേഗ ഹെർണാണ്ടസ് എന്നിവരെ ആയിരുന്നു നേരിടാനായിരുന്നത്. എന്നാൽ അവർ ക്വാർട്ടർ ഫൈനൽ കളിക്കാൻ ആകില്ല എന്ന് അറിയിക്കുകയായിരുന്നു‌.

ഇന്നലെ കടുത്ത പോരാട്ടത്തിനൊടുവിൽ 6-4, 7-6 എന്ന സ്കോറിന് ബെഹാർ-നെനോമിയ സഖ്യത്തെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിലേക്ക് എത്തിയത്‌. പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസയുടെ അവസാന പ്രധാന ടൂർണമെന്റാണിത്.