മറെ മടങ്ങി, നാല് മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം

മുൻ ലോക ഒന്നാം നമ്പർ താരവും മൂന്ന് ഗ്രാൻഡ് സ്ലാമുകൾക്ക് ഉടമയുമായ ബ്രിട്ടന്റെ പ്രൊഫഷണല്‍ ടെന്നീസ് താരം ആന്റി മറെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. അവസാന മത്സരത്തിൽ സ്പാനിഷ് താരം റോബെർട്ടോ ബാറ്റിസ്റ്റ അഗട്ടിനോട് 4 മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ 4-6, 4-6, 7-6, 7-6, 2-6 എന്ന സ്കോറിനാണ് മറെ കളിക്കളത്തിനോട് വിട പറഞ്ഞത്. കുറച്ച് നാളുകളായി പരിക്കിന്‍റെ പിടിയിലായിരുന്ന മറെ ഇത് തന്‍റെ അവസാന പരമ്പര ആയിരിക്കും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ‘Maybe I’ll see you again’ എന്ന മറെയുടെ വാക്കുകള്‍ ടെന്നീസ് ആരാധകരില്‍ വീണ്ടും പുതു പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. മറെ വിംബിള്‍ഡണ്‍ കൂടി കളിച്ച് നാട്ടില്‍ കരിയര്‍ അവസാനിപ്പിക്കുണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നതിനിടയിലാണ് ഈ വാക്കുകള്‍.

നേരത്തെ മറെ നല്‍കിയ സൂചനകള്‍ ശരിയാവുകയാണെങ്കില്‍ ഇന്ന് താരത്തിന്റെ അവസാന മത്സരം ആകേണ്ടതാണ്. എന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തന്നെ  ഏറ്റ തോല്‍വി താരത്തെ വീണ്ടും കോര്‍ട്ടില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നുവെന്ന് വേണം ഇന്നത്തെ വാക്കുകളില്‍ നിന്ന് ഒരു ടെന്നീസ് പ്രേമി മനസ്സിലാക്കേണ്ടത്.

2013 ലും 16 ലും വിമ്പിൾ കരസ്ഥമാക്കിയ മറെ 2013ൽ യു എസ് ഓപ്പൺ വിജയിയായി. രണ്ടു തവണ ഒളിമ്പിക്സ് ഗോൾഡ് മെഡൽ
സ്വന്തമാക്കിയ മറെ, ബ്രിട്ടൻ കണ്ട ഏറ്റവും മികച്ച ടെന്നീസ് താരങ്ങളിൽ ഒരാളാണ്.