ഫൈനലിൽ കൂടുതൽ സമ്മർദ്ദം ജ്യോക്കോവിച്ചിനു ആയിരിക്കും എന്ന് മെദ്വദേവ്

Djokomedvedev
- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ വെറും രണ്ടാമത്തെ മാത്രം ഫൈനൽ കളിക്കുന്ന തന്നെക്കാൾ സമ്മർദ്ദം നേരിടുക എതിരാളിയായ നൊവാക് ജ്യോക്കോവിച്ച് ആയിരിക്കും എന്ന് ഡാനിൽ മെദ്വദേവ്. ഇത് വരെ കളിച്ച 8 ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലുകളും ജയിച്ച ജ്യോക്കോവിച്ചിനു മത്സരം തോൽക്കാതിരിക്കണം എന്ന സമ്മർദ്ദം തന്നെക്കാൾ അലട്ടും എന്നു പറഞ്ഞ മെദ്വദേവ് തന്നെക്കാൾ നഷ്ടപ്പെടാൻ കൂടുതലുള്ളത് ജ്യോക്കോവിച്ചിനു ആണെന്നും വ്യക്തമാക്കി.

കൂടാതെ 17 ഗ്രാന്റ് സ്‌ലാം കിരീടങ്ങളുള്ള ജ്യോക്കോവിച്ചിനു അതോടൊപ്പം ഫെഡററിന്റെയും, നദാലിന്റെയും കിരീട നേട്ടങ്ങളുടെ റെക്കോർഡ് പിന്തുടരുന്നതിന്റെയും സമ്മർദ്ദം ഉണ്ടാവും എന്നു കൂട്ടിച്ചേർത്ത മെദ്വദേവ് തനിക്ക് അനുഭവസമ്പത്ത് കുറവാണ് എങ്കിലും നഷ്ടപ്പെടാൻ കുറച്ചു മാത്രമാണ് ഉള്ളതെന്നും ഓർമ്മിപ്പിച്ചു. 2019 ൽ യു.എസ് ഓപ്പൺ ഫൈനലിൽ നദാലിനോട് 5 സെറ്റ് കടുത്ത പോരാട്ടത്തിൽ കിരീടം അടിയറവ് പറഞ്ഞ റഷ്യൻ താരം ആ കഥ മെൽബണിൽ തിരുത്താൻ ആവും ഇറങ്ങുക എന്നുറപ്പാണ്. ഞായറാഴ്ച ആണ് ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ഫൈനൽ.

Advertisement