ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ അനായാസ ജയം കണ്ടു പ്രമുഖ വനിത താരങ്ങൾ. 32 സീഡ് റഷ്യയുടെ വെറോണിക്കയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് രണ്ടാം സീഡ് ആയ സിമോണ ഹാലപ്പ് തകർത്തത്. ആദ്യ സെറ്റിൽ വലിയ വെല്ലുവിളി ഇല്ലാതെ 6-1 നു സെറ്റ് നേടിയ ഹാലപ്പിനെതിരെ രണ്ടാം സെറ്റിൽ റഷ്യൻ താരം പൊരുതിനോക്കി. ബ്രൈക്ക് കണ്ടത്താൻ ആയെങ്കിലും തിരിച്ചു ബ്രൈക്ക് കണ്ടത്തിയ ഹാലപ്പ് സെറ്റ് 6-3 നു നാലാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യാൻ റൊമാനിയൻ താരത്തിന് ആയി. ടുണീഷ്യൻ താരം ഒൻസ് ജബയൂറിന് എതിരെ 6-3, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് മൂന്നാം സീഡ് നയോമി ഒസാക്ക ജയം കണ്ടത്. 8 ഏസുകൾ ഉതിർത്ത ഒസാക്ക ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ ബ്രൈക്ക് നേടിയ ഒസാക്ക പ്രകടനം കൊണ്ട് എതിരാളിക്ക് വലിയ വെല്ലുവിളി ആണ് നൽകിയത്.
സീഡ് ചെയ്യാത്ത റഷ്യൻ താരം അനസ്‌തേഷ്യക്ക് എതിരെ ആദ്യ സെറ്റിൽ കടുത്ത പോരാട്ടം ആണ് പത്താം സീഡ് സെറീന വില്യംസ് നേരിട്ടത്. എങ്കിലും ടൈബ്രേക്കറിലൂടെ സെറ്റ് സെറീന കയ്യിലാക്കി. തുടർന്ന് രണ്ടാം സെറ്റ് 6-2 നു നേടിയ സെറീന നാലാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത സെറീന 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും മത്സരത്തിൽ 5 തവണ ബ്രൈക്ക് കണ്ടത്തി. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ആൻ ലീയെ 6-3, 6-1 നു തകർത്ത ഏഴാം സീഡ് ആര്യാന സബലങ്കയും സറീന ഡിയാസിനെ 6-1, 6-1 എന്ന സ്കോറിന് തകർത്ത മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് കൂടിയായ 14 സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസയും നാലാം റൗണ്ടിലേക്ക് മുന്നേറി.