കിരീട ഫേവറിറ്റ് ആയ കൊക്കോ ഗൗഫും പുറത്ത്

Picsart 23 01 22 10 49 37 448

ഓസ്ട്രേലിയൻ ഓപ്പണിലെ കിരീട ഫേവറിറ്റുകളിൽ ഒരാളായ കൊക്കോ ഗൗഫ് ടൂർണമെന്റിൽ നിന്ന് പുറത്ത്. മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ജെലീന ഒസ്റ്റാപെങ്കോ ആണ് ഇന്മ് നാലാം റൗണ്ടിൽ ഏഴാം സീഡായ കൊക്കോ ഗൗഫിനെ തോൽപ്പിച്ചത്. 7-5, 6-3 എന്നായിരുന്നു സ്കോർ. ഈ വിജയത്തോടെ ഒസ്റ്റപെങ്കോ ക്വാർട്ടർ ഫൈനലിൽ കടന്നു. കൊക്കോ ഗൗഫിന്റെ ഈ സീസണിലെ ആദ്യ പരാജയമാണിത്. ഈ മത്സരത്തിന് മുമ്പ് ഈ സീസണിൽ കളിച്ച 8 മത്സരങ്ങളും 16 സെറ്റും ഗൗഫ് വിജയിച്ചിരുന്നു.

ഗൗഫ് 23 01 22 10 49 49 213

ഇതോടെ ആരാധകർ ഏറെ കാത്തിരുന്ന ഇഗാ സ്വിടെക് vs കൊക്കോ ഗൗഫ് മത്സരം നടക്കില്ല എന്ന് ഉറപ്പായി. ഇന്ന് രണ്ട് ടെന്നീസ് സ്റ്റാറുകളും ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇഗാ സ്വിറ്റെകിനെ എലീന റൈബാകിന ആയിരുന്നു ഇന്ന് നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത്.