വിജയത്തിലേക്ക് മടങ്ങി എത്തണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയ്ക്ക് എതിരെ

Picsart 22 12 26 00 17 00 482

ഐ എസ്‌ എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടും. ഗോവ ഫത്തോർഡ സ്റ്റേഡിയത്തിൽ വെച്ചാകും മത്സരം നടക്കുക. മുംബൈ സിറ്റിക്ക് എതിരായ പരാജയത്തിന് ശേഷം ഒരു ചെറിയ ഇടവേള കഴിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ആ പരാജയം മറക്കുകയാകും ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യം. നേരത്തെ കൊച്ചിയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു.

Picsart 23 01 06 19 35 39 481

ഇന്ന് ലെസ്കോവിച് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല. പരിക്ക് കാരണം താരം ഇന്ന് ഉണ്ടാവില്ല എന്ന് വുകൊമാനോവിച് അറിയിച്ചിട്ടുണ്ട്. മുംബൈ സിറ്റിക്ക് എതിരെയും ഇവാൻ ഉണ്ടായിരുന്നില്ല. ലെസ്കോവിചിന് പകരം വിക്ടർ മോംഗിലും ഹോർമിപാമും ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്. ടീമിൽ ചില മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.