ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ബാർട്ടി, മെർട്ടൻസിനെ വീഴ്ത്തി മുചോവയും

Wasim Akram

ഓസ്‌ട്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിൽ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഷെൽബി റോജേഴ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഒന്നാം സീഡ് ആഷ്‌ലി ബാർട്ടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സ്വന്തം മണ്ണിൽ ഗ്രാന്റ് സ്‌ലാം ഉയർത്താൻ ലക്ഷ്യമിടുന്ന ബാർട്ടി ഉഗ്രൻ ഫോമിലായിരുന്നു. 5 ഏസുകൾ ഉതിർത്ത ബാർട്ടി ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 3 തവണയാണ് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്. 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബാർട്ടി ജയം കണ്ടത്.

പതിനെട്ടാം സീഡ് ആയ ബെൽജിയം താരം എൽസി മെർട്ടൻസിനെ വീഴ്ത്തിയ ചെക് റിപ്പബ്ലിക് താരവും 25 സീഡും ആയ കരോളിന മുചോവയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 4 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും രണ്ടാം സെറ്റിലെ നിർണായക ബ്രൈക്ക് അടക്കം 5 ബ്രൈക്കുകൾ കണ്ടത്തിയ മുചോവ നേരിട്ടുള്ള സെറ്റുകൾക്ക്