ദക്ഷിണാഫ്രിക്കയുടെ താത്കാലിക ബോര്‍ഡിന്റെ കാലാവധി നീട്ടി

Southafrica

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കാലാവധി നീട്ടി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. ഒക്ടോബര്‍ 30ന് ആണ് നിലവിലെ ബോര്‍ഡിനെ പിരിച്ച് വിട്ട് കായിക മന്ത്രി പുതിയ താത്കാലിക ബോര്‍ഡിന് ചുമതല നല്‍കിയത്. ബോര്‍ഡിന്റെ കാലാവധി അവസാനിക്കാനിരിക്കവേയാണ് ഏപ്രില്‍ 15 വരെ കാലാവധി നീട്ടുവാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒക്ടോബറില്‍ മൂന്ന് മാസത്തേക്കാണ് ബോര്‍ഡിന്റെ കാലാവധിയെന്നാണ് പറഞ്ഞതെങ്കിലും പിന്നീട് അത് ഫെബ്രുവരി 15 വരെ കായിക മന്ത്രി നീട്ടുകയായിരുന്നു. പിന്നീട് വീണ്ടും രണ്ട് മാസത്തേക്ക് കൂടി കാലാവധി ദൈര്‍ഘിപ്പിച്ചു.

Previous articleഗോൾ മഴയിൽ മുംബൈ സിറ്റിയെ കെട്ടുകെട്ടിച്ച് ബെംഗളൂരു എഫ്.സി
Next articleക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ബാർട്ടി, മെർട്ടൻസിനെ വീഴ്ത്തി മുചോവയും