ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി നാലാം സീഡ് അമേരിക്കൻ താരം സോഫിയ കെനിൻ. ഓസ്‌ട്രേലിയൻ താരം മാഡിസനെ 7-5, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആണ് മുൻ യു.എസ് ഓപ്പൺ ജേതാവ് മറികടന്നത്. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയുടെ സർവീസ് 4 തവണയാണ് കെനിൻ ഭേദിച്ചത്. ചെക് താരം മരിയക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഉക്രൈൻ താരവും അഞ്ചാം സീഡുമായ എലീന സ്വിറ്റോലീന ജയം കണ്ടത്. ആദ്യ സെറ്റ് 6-3 നേടിയ സ്വിറ്റോലീന രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെയാണ് സ്വന്തമാക്കിയത്. സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം ജാസ്മിനു എതിരെ തികച്ചും ഏകപക്ഷീയമായ ജയം ആണ് ആറാം സീഡ് ആയ ചെക് താരം കരോളിന പ്ലിസ്കോവ നേടിയത്. എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത പ്ലിസ്കോവ 6-0, 6-2 എന്ന സ്കോറിന് ആണ് ആദ്യ റൗണ്ടിൽ ജയം കണ്ടത്.
അതേസമയം 11 സീഡ് സ്വിസ് താരം ബെലിന്ദ ബെൻചിച് അമേരിക്കൻ താരം ലോറൻ ഡേവിസിന് എതിരെ 3 സെറ്റ് പോരാട്ടത്തിന് ശേഷമാണ് ജയം കണ്ടത്. 5 തവണ ബ്രൈക്ക് വഴങ്ങിയ സ്വിസ് താരം 8 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 6-3, 4-6, 6-1 എന്ന സ്കോറിന് ആണ് ബെലിന്ദ ജയം കണ്ടത്. റഷ്യൻ താരം മാർഗരിറ്റക്ക് എതിരെ 6-4, 6-0 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ 14 സീഡ് സ്പാനിഷ് താരം ഗബ്രീൻ മുഗുരുസയുടെ ആദ്യ റൗണ്ട് ജയം. ആദ്യ റൗണ്ടിൽ കനേഡിയൻ താരം ആനി ഫെർണാണ്ടസിനെ 6-1, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് 18 സീഡ് ബെൽജിയം താരം എൽസി മെർട്ടൻസ് ജയം കണ്ടത്. 22 സീഡ് ജെന്നിഫർ ബ്രാഡി, 28 സീഡ് ഡോണ വെകിച് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.