നാട്ടുകാരനെ വീഴ്ത്തി സാഷയും തിരിച്ചു വന്നു ജയം കണ്ടു ബരെറ്റിനിയും ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ

Wasim Akram

20220117 203204
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ മത്സരത്തിൽ നാട്ടുകാരനായ ഡാനിയേൽ ആൾട്ട്മെയറിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തി മൂന്നാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സാഷ സെരവ് രണ്ടാം റൗണ്ടിൽ. നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു എങ്കിലും രണ്ടു സെറ്റുകളിൽ മത്സരം ടൈബ്രേക്കറിൽ ആണ് വിധി എഴുതപ്പെട്ടത്. 7-6, 6-1, 7-6 എന്ന സ്കോറിന് ആയിരുന്നു സാഷയുടെ ജയം. അതേസമയം അമേരിക്കൻ താരം ബ്രാണ്ടൻ നകഷിമയോട് ആദ്യ സെറ്റ് കൈവിട്ട ശേഷം ആയിരുന്നു ഏഴാം സീഡ് ആയ ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനിയുടെ ജയം. ബരെറ്റിനി 21 എസുകൾ ഉതിർത്ത മത്സരത്തിൽ എതിരാളി 12 ഏസുകൾ ആണ് ഉതിർത്തത്.

ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷം 6-2, 7-6, 6-3 എന്ന സ്കോറിന് തുടർന്നുള്ള സെറ്റുകൾ കയ്യിലാക്കി ബരെറ്റിനി മത്സരം ജയിച്ചു. ഇഗോറിനെ നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയ പത്താം സീഡ് ഉമ്പർട്ട് ഹുർകാഷും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം സ്പാനിഷ് താരം മുനാറിന് എതിരെ 5 സെറ്റ് കടുത്ത പോരാട്ടം അതിജീവിച്ചു ആണ് റഷ്യയുടെ 18 സീഡ് അസ്ലൻ കാരസ്‌താവ് രണ്ടാം റൗണ്ടിൽ എത്തിയത്. അവസാന രണ്ടു സെറ്റുകളിൽ ജയം കണ്ടാണ് റഷ്യൻ താരം അട്ടിമറി ഒഴിവാക്കിയത്. 23 മത്തെ സീഡ് റെയ്‌ലി ഒപൽക, 25 മത്തെ സീഡ് ലോറൻസോ സൊനേഗ എന്നിവരും അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.