ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി സെറീന, ബാർട്ടി, ക്വിവിറ്റോവ

Photo:Twitter/@usta
- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി സെറീന വില്യംസ്. റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടാനേട്ടം പിന്തുടരുന്ന എട്ടാം സീഡ് കൂടിയായ സെറീന തമാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. 6-2, 6-3 എന്ന സ്കോറിന് ജയം കണ്ട സെറീന ഈ പ്രകടനത്തിലൂടെ എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ആണ് നൽകുന്നത്. സ്പാനിഷ് താരം പോള ഗിബർട്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന ഏഴാം സീഡ് ചെക് താരം പെട്ര ക്വിവിറ്റോവയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 7-5, 7-5 എന്ന സ്കോറിന് ആയിരുന്നു ചെക് താരത്തിന്റെ രണ്ടാം റൗണ്ട് ജയം.

അതേസമയം ഓസ്‌ട്രേലിയൻ താരവും ഒന്നാം സീഡുമായ ആഷ്ലി ബാർട്ടിയും വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. പൊളോന ഹെർകോഗിന് എതിരെ 6-1, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫ്രഞ്ച് ഓപ്പൺ ജേതാവ് രണ്ടാം റൗണ്ട് ജയിച്ച് കയറിയത്. അതിനിടെ 11 സീഡ് സബലെങ്കയെ അട്ടിമറിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി സ്പാനിഷ് താരം കാർല സുവാരസ് നൊവാരോ. ടൈബ്രെക്കറിലേക്ക് നീണ്ട രണ്ടു സെറ്റുകളും സ്വന്തം പേരിൽ കുറിച്ച സ്പാനിഷ് താരം നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലെങ്കയെ തോൽപ്പിച്ച് മൂന്നാം റൗണ്ട് ഉറപ്പിച്ചത്.

Advertisement