ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ ഒസാക്കയും കൊകോ ഗോഫും നേർക്കുനേർ

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി അമേരിക്കയുടെ 15 കാരി സൂപ്പർ സ്റ്റാർ കൊകോ ഗോഫ്. സോറണ ക്രിസ്റ്റക്ക് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം ആയിരുന്നു ഗോഫിന്റെ ജയം. 6-4 നു ആദ്യ സെറ്റ് നഷ്ടമായ ശേഷം മികച്ച പ്രകടനം ആണ് കൊകോ ഗോഫിൽ നിന്നുണ്ടായത്. 6-3 നു രണ്ടാം സെറ്റ് നേടിയ ഗോഫ് മത്സരം മൂന്നാം റൗണ്ടിലേക്ക് നീട്ടി. 7-5 നു മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കിയ ഗോഫ് മൂന്നാം റൗണ്ടിലേക്ക് ടിക്കറ്റ് എടുത്തു. മൂന്നാം റൗണ്ടിൽ നിലവിലെ ജേതാവും മൂന്നാം സീഡുമായ ജപ്പാന്റെ നയോമി ഒസാക്കയാണ് ഗോഫിന്റെ എതിരാളി. ചൈനയുടെ ചെങ് നു എതിരെ സമ്പൂർണ ആധിപത്യം ആണ് രണ്ടാം റൗണ്ടിൽ ഒസാക്ക പുറത്തെടുത്തത്. 6-2, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഒസാക്കയുടെ ജയം.

അതേസമയം മുൻ ലോക ഒന്നാം നമ്പർ താരമായ കരോളിന വോസ്നിയാക്കി ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വിരമിക്കലിൽ നിന്ന് തിരിച്ചു വന്ന വോസ്നിയാക്കി ഉക്രൈന്റെ 23 സീഡ് ഡയാനയെ 7-5, 7-5 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് ആണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. 16 സീഡ് ജർമനിയുടെ എൽസി മെർട്ടൻസും അതിനിടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഡാങ്ക കോവിനിച്ചിനു എതിരെ പൂർണ്ണ ആധിപത്യം പുലർത്തിയ പ്രകടനം ആണ് ജർമ്മൻ താരത്തിൽ നിന്നുണ്ടായത്. ആദ്യ സെറ്റ് 6-2 നു ജയിച്ച മെർട്ടൻസ് രണ്ടാം സെറ്റിൽ ഒരു ഗെയിം പോലും കൈവിടാതെയാണ് മത്സരം സ്വന്തം പേരിൽ കുറിച്ചത്.

Previous articleടി20 ലോകകപ്പിന് ശേഷവും ക്രിക്കറ്റിൽ തുടരുമെന്ന് ഷൊഹൈബ് മാലിക്
Next articleഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി സെറീന, ബാർട്ടി, ക്വിവിറ്റോവ