ഇൻഡോർ ക്രിക്കറ്റ് ലോകകപ്പ് ഓസ്‌ട്രേലിയയിൽ

Photo: Twitter/@CricketAus
- Advertisement -

ഈ വർഷത്തെ ഇൻഡോർ ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കും. ഒകോടോബർ 10 മുതൽ 17 വരെയാണ് മത്സരങ്ങൾ. മെൽബണിലെ ഇൻഡോർ സ്റ്റേഡിയങ്ങളായ കെസി സ്റ്റേഡിയത്തിലും സിറ്റി പവർ സ്റ്റേഡിയത്തിലും വെച്ചാണ് മത്സരങ്ങൾ നടക്കുക. നാല് ഡിവിഷനുകളിലായി 10 രാജ്യങ്ങൾ ഇൻഡോർ ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിനായി മത്സരിക്കുന്നുണ്ട്.

2017ൽ ഇൻഡോർ ക്രിക്കറ്റ് ലോകകപ്പ് ദുബൈ വെച്ചാണ് നടന്നത്. നിലവിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഓസ്ട്രേലിയയാണ് ചാമ്പ്യന്മാർ.

Advertisement