ഓസ്‌ട്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി റാഫേൽ നദാൽ. സ്വന്തം നാട്ടുകാരനും 27 സീഡുമായ പാബ്ലോ ബുസ്റ്റയെ തകർത്താണ് ഒന്നാം സീഡ് നദാലിന്റെ മുന്നേറ്റം. മിന്നും ഫോമിലായിരുന്ന നദാൽ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടനം ആണ് നദാൽ ഇന്ന് പുറത്ത് എടുത്തത്. 6-1, 6-2, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു നദാലിന്റെ ജയം. ഇതോടെ ഗ്രാന്റ് സ്‌ലാമുകളിൽ ഹാർഡ് കോർട്ട് ജയങ്ങളിൽ അഗാസിയുടെ റെക്കോർഡ് നദാൽ മറികടന്നു. ഇപ്പോൾ ഗ്രാന്റ് സ്‌ലാമുകളിൽ ഹാർഡ് കോർട്ടുകളിൽ 128 ജയങ്ങൾ കൈവരിച്ച നദാൽ ഇതോടെ ഗ്രാന്റ് സ്‌ലാമുകളിൽ ഹാർഡ് കോർട്ടുകളിൽ ഏറ്റവും കൂടുതൽ ജയം നേടുന്ന മൂന്നാമത്തെ താരമായി നദാൽ. റോജർ ഫെഡറർ, നൊവാക് ജ്യോക്കോവിച്ച് എന്നിവർ മാത്രമാണ് ജയങ്ങളിൽ നദാലിന് മുമ്പുള്ള രണ്ട് താരങ്ങൾ.
അതിനിടയിൽ 10 സീഡ് ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി. കരിയറിലെ മികച്ച പ്രകടനം പുറത്ത് എടുത്ത ഏർണസ്റ്റ് ഗുൽബിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫ്രഞ്ച് താരം തകർത്തത്. ആദ്യ സെറ്റിൽ ടൈബ്രെക്കർ നേരിട്ട മോൻഫിൽസ് പക്ഷെ തുടർന്നുള്ള ഇരു സെറ്റുകളിലും എതിരാളിക്ക് വലിയ അവസരം ഒന്നും നൽകിയില്ല. 6-4 നു രണ്ടാം സെറ്റും 6-3 നു മൂന്നാം സെറ്റും നേടിയ ഫ്രഞ്ച് താരം നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി.