ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ഹാലപ്പും കെർബറും

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി നാലാം സീഡും റൊമാനിയൻ താരവുമായ സിമോണ ഹാലപ്പ്. 2018 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച താരം ഈ വർഷം കിരീടം തന്നെയാണ് ലക്ഷ്യം വക്കുന്നത് എന്ന സൂചനയാണ് മൂന്നാം റൗണ്ടിൽ നൽകിയത്. യൂലിയ പുറ്റിനെറ്റ്സേവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഹാലപ്പ് മറികടന്നത്. ആദ്യ സെറ്റ് 6-1 നു നേടിയ ഹാലപ്പ് മത്സരത്തിൽ ഉടനീളം മികച്ച ഫോമിൽ ആയിരുന്നു. രണ്ടാം സെറ്റിൽ 6-4 നു ജയിച്ച ഹാലപ്പ് മത്സരം സ്വന്തമാക്കി നാലാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു.

അതേസമയം മുൻ ലോക ഒന്നാം നമ്പർ താരവും 17 സീഡുമായ ആഞ്ജലിക്ക കെർബറും ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച് താരം കാമില ഗോർഗിക്ക് എതിരെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനു ഒടുവിൽ ആണ് കെർബർ ജയം കണ്ടത്. ആദ്യ സെറ്റ് 6-2 നു നേടിയ ജർമ്മൻ താരം രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെ കൈവിട്ടു. എന്നാൽ മൂന്നാം റൗണ്ടിൽ തന്റെ മികവ് തിരിച്ചു പിടിച്ച താരം 6-3 നു മൂന്നാം സെറ്റും മത്സരവും കയ്യിലാക്കി നാലാം റൗണ്ട് ഉറപ്പിച്ചു. 2016 ലെ ജേതാവ് കൂടിയായ കെർബർ ടൂർണമെന്റിൽ ഇത് വരെ മികച്ച ഫോമിൽ തന്നെയാണ്.

Advertisement