ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു ഇന്ത്യയുടെ അങ്കിത റൈന സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്

Wasim Akram

സാനിയ മിർസയ്ക്ക് ശേഷം ആദ്യമായി ഒരു ഇന്ത്യൻ വനിതാ താരം ഗ്രാന്റ് സ്‌ലാം വേദിയിൽ സാന്നിധ്യം അറിയിച്ചു. വനിതാ ഡബിൾസിൽ ഇന്ത്യൻ താരം അങ്കിത റൈന റൊമാനിയൻ താരം മിഹേല സഖ്യത്തിന് പക്ഷെ ആദ്യ റൗണ്ടിൽ നിരാശ ആയിരുന്നു ഫലം. ഓസ്‌ട്രേലിയൻ സഖ്യം ആയ ബെലിന്ത വൂൾകോക്ക്, ഒളിവിയ ഗഡെക്കി സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അങ്കിത സഖ്യം പരാജയം ഏറ്റുവാങ്ങിയത്.

ഗ്രാന്റ് സ്‌ലാമിന്റെ വലിയ വേദിയിൽ പതറിയ അങ്കിത സഖ്യം ഒരു ബ്രൈക്ക് കണ്ടതിയെങ്കിലും ആദ്യ സെറ്റ് 6-3 നു കൈവിട്ടു. രണ്ടാം സെറ്റിൽ ആവട്ടെ ഓസ്‌ട്രേലിയൻ സഖ്യം അങ്കിത സഖ്യത്തെ നിലം തൊടീച്ചില്ല. 6-0 നു സെറ്റ് നേടി ഓസ്‌ട്രേലിയൻ സഖ്യം രണ്ടാം റൗണ്ട് ഉറപ്പിച്ചു. പരാജയപ്പെട്ടു എങ്കിലും ഈ അനുഭവം തുടർന്നുള്ള പ്രകനങ്ങൾ മെച്ചപ്പെടുത്താനും തുടർന്നും ഗ്രാന്റ് സ്‌ലാമുകളിൽ യോഗ്യത നേടാനും അങ്കിതയെ സഹായിക്കും എന്നുറപ്പാണ്.