ഒന്നാം ദിവസം വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് നഷ്ടം

ധാക്കയില്‍ മികച്ച തുടക്കത്തിന് ശേഷം വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 223 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഓപ്പണര്‍മാരായ ജോണ്‍ കാംപെല്ലും(36) ക്രെയിഗ് ബ്രാത്‍വൈറ്റും(47) മികച്ച തുടക്കമാണ് ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് നല്‍കിയത്.

66 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ത്ത ശേഷം വിന്‍ഡീസിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന് നേടുവാന്‍ സാധിക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ 84/1 എന്ന നിലയിലായിരുന്ന വിന്‍ഡീസ് പിന്നീട് 116/4 എന്ന നിലയിലേക്ക് വീണു.

ക്രുമാ ബോണ്ണറും ജെര്‍മൈന്‍ ബ്ലാക്ക്വുഡും അഞ്ചാം വിക്കറ്റില്‍ 62 റണ്‍സ് നേടിയെങ്കിലും കൂട്ടുകെട്ടിനെ തൈജുല്‍ ഇസ്ലാം തകര്‍ക്കുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ബോണ്ണര്‍ 74 റണ്‍സും ജോഷ്വ ഡാ സില്‍വ 22 റണ്‍സും നേടിയാണ് ബംഗ്ലാദേശിനായി ക്രീസിലുള്ളത്.

Westindies

ഇരുവരും ചേര്‍ന്ന് 45 റണ്‍സ് ആറാം വിക്കറ്റില്‍ നേടിയിട്ടുണ്ട്. ബംഗ്ലാദേശ് ബൗളര്‍മാരില്‍ തൈജുല്‍ ഇസ്ലാമും അബു ജയേദും രണ്ട് വീതം വിക്കറ്റ് നേടി. സൗമ്യ സര്‍ക്കാരിന് ഒരു വിക്കറ്റ് ലഭിച്ചു.