ജ്യോക്കോവിച്ചിനെ വീഴ്‌ത്തി ഡൊമിനിക് തീം എ.ടി. പി ഫൈനൽസ് ഫൈനലിൽ

സീസണിലെ അവസാന മത്സരത്തിൽ നൊവാക് ജ്യോക്കോവിച്ചിനു പരാജയം സമ്മാനിച്ചു ഡൊമനിക് തീം. നദാലിനെ ഗ്രൂപ്പ് ഘട്ടത്തിൽ വീഴ്‌ത്തി സെമിഫൈനലിൽ എത്തിയ തീം ഫൈനലിൽ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ചിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. ആദ്യ സെറ്റ് 7-5 നു നേടിയ തീം തന്റെ തുടക്കം മികച്ചത് ആക്കി. രണ്ടാം സെറ്റിൽ ആവട്ടെ 4 മാച്ച് പോയിന്റുകൾ രക്ഷിച്ച ജ്യോക്കോവിച്ച് ടൈബ്രേക്കറിലൂടെ സെറ്റ് 7-6 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. വീണ്ടും ടൈബ്രേക്കറിലേക്ക് നീണ്ട മൂന്നാം സെറ്റ് വീട്ടു കൊടുക്കാൻ തീം ഒരുക്കമല്ലായിരുന്നു.ടൈബ്രേക്കറിൽ 4-0 ത്തിൽ നിന്നു പിന്നിൽ നിന്ന ശേഷം തീം തിരിച്ചു വന്നു.

സെറ്റ് ടൈബ്രേക്കറിലൂടെ 7-6 നു നേടിയ ഓസ്ട്രിയൻ താരം ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 12 ഏസുകൾ ഉതിർത്തു എങ്കിലും 5 സർവീസ് ഇരട്ടപിഴവുകൾ ആണ് തീം വരുത്തിയത്. ഇരു താരങ്ങളും സർവീസ് കൈവിടാതിരുന്ന മത്സരത്തിൽ ആദ്യ സെറ്റിൽ ബ്രൈക്ക് നേടാൻ ആയത് തീമിനു നിർണായകമായി. ഇത് തുടർച്ചയായി രണ്ടാം തവണയാണ് തീം എ. ടി. പി ഫൈനൽസിന്റെ ഫൈനലിൽ എത്തുന്നത്. ലണ്ടനിൽ ഫൈനലിൽ റാഫേൽ നദാൽ ഡാനിൽ മെദ്വദേവ് മത്സരവിജയിയെ ആവും തീം നേരിടുക. കരിയറിലെ 300 മത്തെ ജയം ആയിരുന്നു തീമിനു ഇത്.