റോമിൽ റൂബ്ലേവ്, ഫോഗ്നിനി, റയോണിക് പുറത്ത്, ഷ്വാർട്ട്സ്മാനും ഷപോവലോവും മുന്നോട്ട്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ. ടി. പി ടൂറിൽ റോം 1000 മാസ്റ്റേഴ്സ് ഓപ്പണിൽ അവസാന പതിനാറിലേക്ക് മുന്നേറി അർജന്റീനൻ താരവും എട്ടാം സീഡുമായ ഡീഗോ ഷ്വാർട്ട്സ്മാൻ. റോമിൽ മുൻ സെമിഫൈനലിസ്റ്റ് കൂടിയായ താരം ഓസ്‌ട്രേലിയൻ താരം ജോൺ മിൽമാനെ ആണ് മറികടന്നത്. ആദ്യ സെറ്റ് 6-4 നു നേടിയ ശേഷം രണ്ടാം സെറ്റിൽ ടൈബ്രേക്കറിലൂടെ ആയിരുന്നു ഷ്വാർട്ട്സ്മാന്റെ ജയം. സ്പാനിഷ് താരം പെഡ്രോ മാർട്ടിനസിനെ മറികടന്നു കനേഡിയൻ താരവും 12 സീഡുമായ ഡെന്നിസ് ഷപോവലോവും ടൂർണമെന്റിൽ മുന്നേറി. ആദ്യ സെറ്റ് 6-4 നു നേടിയ ശേഷം രണ്ടാം സെറ്റിൽ 3-0 ത്തിനു പിറകിൽ നിന്ന ശേഷം ആയിരുന്നു കനേഡിയൻ താരം 6-4 നു സെറ്റ് സ്വന്തമാക്കി മത്സരം കയ്യിലാക്കിയത്.

അതേസമയം ഏഴാം സീഡും ഇറ്റാലിയൻ താരവും ആയ ഫാബിയോ ഫോഗ്നിനി ടൂർണമെന്റിൽ നിന്നു പുറത്തായി.
സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ഉഗോ ഹമ്പർട്ടിനോട് 7-5, 7-6 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇറ്റാലിയൻ താരം തോൽവി വഴങ്ങിയത്. ഹുബർട്ട് ഹുർകാസിനോട് മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ഒമ്പതാം സീഡ് റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് തോൽവി വഴങ്ങിയത്. 7-6, 3-6, 6-2 എന്ന സ്കോറിന് ആയിരുന്നു റൂബ്ലേവിന്റെ തോൽവി. ക്രൊയേഷ്യൻ താരം തുസാൻ ലജോവിച്ചിനോട് തോറ്റ പതിമൂന്നാം സീഡ് കാനഡയുടെ മിലോസ് റയോണിക്കും ടൂർണമെന്റിൽ നിന്നു പുറത്തായി. 7-6, 4-6, 6-2 എന്ന സ്കോറിന് ആയിരുന്നു റയോണിക്ക് തോൽവി വഴങ്ങിയത്.