ടാറ്റ മഹാരാഷ്ട്ര ഓപ്പണിൽ ജേതാവ് ആയി ജോ സോസ

Wasim Akram

Img 20220206 Wa0192
Download the Fanport app now!
Appstore Badge
Google Play Badge 1

ടാറ്റ മഹാരാഷ്ട്ര ഓപ്പണിൽ(പൂനെ ഓപ്പൺ) ജേതാവ് ആയി പോർച്ചുഗീസ് താരം ജോ സോസ. ടൂർണമെന്റ് ചരിത്രത്തിൽ ജേതാവ് ആവുന്ന ഏറ്റവും റാങ്ക് കുറഞ്ഞ താരം ആയി 32 കാരനായ സോസ ഇതോടെ. കരിയറിലെ നാലാം കിരീടം കൂടിയാണ് താരത്തിന് ഇത്. ആറാം സീഡ് ആയ ഫിൻലാന്റ് താരമായ എമിലിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് സോസ വീഴ്ത്തിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ പോർച്ചുഗീസ് താരം സ്വന്തമാക്കി.

എന്നാൽ രണ്ടാം സെറ്റ് 6-4 നു നേടിയ എമിൽ മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റ് 6-1 നേടിയ സോസ അനായാസം കിരീടം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു പോർച്ചുഗീസ് താരം. ജയത്തോടെ റാങ്കിങിൽ ആദ്യ നൂറിൽ എത്താനും താരത്തിന് ആയി. സെമിയിൽ 3 മാച്ച പോയിന്റ് രക്ഷിച്ചു ആണ് താരം ഫൈനലിലേക്ക് മുന്നേറിയത്.