എ. ടി. പി ടൂറിൽ ദുബായ് ഓപ്പണിൽ തുടർച്ചയായ രണ്ടാം തവണയും ഫൈനലിലേക്ക് മുന്നേറി ഗ്രീക്ക് താരവും രണ്ടാം സീഡും ആയ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ്. ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഗ്രീക്ക് താരം തകർത്തത്. തുടർച്ചയായ എട്ടാം ജയം ആണ് ജയത്തോടെ സ്റ്റിസ്റ്റിപാസിന് ഇത്. ദുബായിൽ കിരീതപ്രതീക്ഷ പുലർത്തുന്ന താരം എതിരാളിക്ക് മേൽ സർവ്വ ആധിപത്യവും പുലർത്തി.
10 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച സ്റ്റിസ്റ്റിപാസ് ഇതിൽ 4 എണ്ണവും മത്സരത്തിൽ മുതലാക്കി. ആദ്യ സർവീസിൽ 90 ശതമാനം പോയിന്റുകളിൽ ജയം കാണാൻ ആയ ഗ്രീക്ക് താരം ആദ്യ സെറ്റ് 6-2 നു നേടി മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം സെറ്റിലും സമാനമായ പ്രകടനം നിലനിർത്തിയ സ്റ്റിസ്റ്റിപാസ് 6-3 നു സെറ്റ് സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ നൊവാക് ജ്യോക്കോവിച്ച്, ഗെയിൽ മോൻഫിൽസ് മത്സരവിജയിയെ ആവും സ്റ്റിസ്റ്റിപാസ് നേരിടുക.