ദോഹ ഓപ്പണിൽ ഫൈനലിലേക്ക് മുന്നേറി സബലങ്ക

- Advertisement -

ഡബ്യു.ടി.എ ടൂറിൽ ദോഹ ഓപ്പണിൽ ഫൈനലിലേക്ക് മുന്നേറി ബലാറൂസ് താരം ആര്യാന സബലങ്ക. 9 സീഡ് ആയ സബലങ്ക 2 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ റഷ്യൻ താരം സെറ്റ്ലാനയെ ആണ് നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. 2 തവണ സർവീസ് ബ്രൈക്കുകൾ വഴങ്ങി എങ്കിലും ഒമ്പതാം സീഡ് ആയ സബലങ്ക 4 തവണയാണ് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്.

ആദ്യ കൂടുതൽ പൊരുതിയ റഷ്യൻ താരത്തെ ആണ് മത്സരത്തിൽ കണ്ടത്. ഈ സെറ്റ് പക്ഷെ പൊരുതി 6-4 നു നേടിയ സബലങ്ക മത്സരത്തിൽ ആധിപത്യം നേടി. തുടർന്ന് രണ്ടാം സെറ്റിൽ കൂടുതൽ ആധിപത്യം പുലർത്തിയ സബലങ്ക 6-3 നു സെറ്റ് നേടി ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ ആഷ്‌ലി ബാർട്ടി പെട്ര ക്വിറ്റോവ രണ്ടാം സെമിഫൈനൽ വിജയി ആവും സബലങ്കയുടെ എതിരാളി.

Advertisement