ലപ്പോർട്ടിന് വീണ്ടും പരിക്ക്, കാരബാവോ കപ്പ് ഫൈനൽ കളിക്കില്ല

- Advertisement -

മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ അയ്‌മറിക് ലപ്പോർട്ടിന് വീണ്ടും പരിക്ക്. റയൽ മാഡ്രിഡിന് എതിരായ മത്സരത്തിൽ പരിക്കേറ്റ താരത്തിന് മൂന്ന് ആഴ്ചത്തെ വിശ്രമം അനിവാര്യമാണ് എന്ന് പരിശീലകൻ പെപ് ഗാർഡിയോള അറിയിച്ചു. ഇതോടെ മറ്റന്നാൾ നടക്കുന്ന കാരബാവോ കപ്പ് ഫൈനലിൽ കളിക്കില്ല.

കാലിന് ഏറ്റ പരിക്ക് കാരണം അഞ്ച് മാസത്തോളം പുറത്തായിരുന്ന താരം 2 ആഴ്ചകൾക്ക് മുൻപാണ് തിരികെ എത്തിയത്. ആസ്റ്റൺ വില്ലക്ക് എതിരെയാണ് സിറ്റിയുടെ ഫൈനൽ. ലപ്പോർട്ടിന്റെ അഭാവത്തിൽ ഫെർണാണ്ടിഞ്ഞോ സെൻട്രൽ ഡിഫൻഡർ സ്ഥാനത്ത് തന്നെ കളിച്ചേക്കും.

Advertisement