ദുബായ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ജ്യോക്കോവിച്ച്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ. ടി. പി ടൂറിൽ ദുബായ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഒന്നാം സീഡും ലോക ഒന്നാം നമ്പറും ആയ നൊവാക് ജ്യോക്കോവിച്ച്. ദുബായിൽ തന്റെ അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ച് ടുണീഷ്യൻ താരം മാലക് ജാസിരിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് ഏതാണ്ട് 1 മണിക്കൂറിനുള്ളിൽ മത്സരം ജയിച്ചു. ആദ്യ സെറ്റ് 6-1 നു നേടിയ സെർബിയൻ താരം രണ്ടാം സെറ്റ് 6-2 നു ആണ് സ്വന്തമാക്കിയത്.

അതേസമയം മിഖേൽ കുക്ഷ്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച ഏഴാം സീഡ് റഷ്യയുടെ കാരൻ കാചനോവും ദുബായ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ റഷ്യൻ താരം രണ്ടാം സെറ്റ് 6-1 നു സ്വന്തമാക്കി എതിരാളിക്ക് ഒരവസരം പോലും നൽകിയില്ല. യു.എ. യി താരം മുഹമ്മദ് സഫ്വത്തിനെ മറികടന്ന ജർമ്മൻ താരം ഫിലിപ്പ്, ദക്ഷിണാഫ്രിക്കൻ താരം ലോയിഡ് ഹാരിസിനെ മറികടന്ന് ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ക്കറ്റ് എന്നിവരും ദുബായ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.