അട്ടിമറികൾ കണ്ട് ദുബായ് ഓപ്പൺ,സിലിച്ചും,നാലാം സീഡ് ഫോഗ്നിനിയും പുറത്ത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ. ടി. പി ടൂറിൽ ദുബായ് ഓപ്പണിൽ രണ്ടാം ദിനം കണ്ടത് വലിയ അട്ടിമറികൾ. മൂന്ന് സെറ്റ് പോരാട്ടത്തിനു ഒടുവിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ച് ആദ്യ റൗണ്ടിൽ പുറത്ത് പോയത് ആണ് ഇന്ന് ആദ്യം കണ്ടത്. രണ്ടാം സെറ്റിൽ ലഭിച്ച 2 മാച്ച് പോയിന്റുകളും മൂന്നാം സെറ്റിൽ ലഭിച്ച 2 മാച്ച് പോയിന്റുകളും നഷ്ടപ്പെടുത്തിയ ശേഷം ആണ് സിലിച്ച് ഫ്രഞ്ച് താരവും എട്ടാം സീഡും ആയ ബെനോയിറ്റ് പൈരയോട് തോൽവി വഴങ്ങിയത്. ആദ്യ സെറ്റ് 6-2 നു നേടി മികച്ച തുടക്കം ലഭിച്ച സിലിച്ചിന് എതിരെ തിരിച്ചു വരുന്ന ഫ്രഞ്ച് താരത്തെ ആണ് പിന്നീട് കണ്ടത്.

രണ്ടാം സെറ്റിൽ 2 മാച്ച് പോയിന്റുകൾ രക്ഷിച്ച് 7-5 നു രണ്ടാം സെറ്റ് സ്വന്തമാക്കിയ പൈര മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിലും 2 മാച്ച് പോയിന്റുകൾ കൈവിട്ട സിലിച്ച് മത്സരം ടൈബ്രെക്കറിലേക്ക് പോവുന്നത് നോക്കി നിൽക്കേണ്ടി വന്നു. തുടർന്ന് ടൈബ്രെക്കറിലൂടെ മത്സരം സ്വന്തമാക്കിയ പൈര രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 10 ഏസുകൾ സിലിച്ച് കണ്ടത്തിയ മത്സരത്തിൽ ഇരു താരങ്ങളും 12 വീതം ഇരട്ട സർവീസ് പിഴവുകൾ ആണ് വരുത്തിയത്. 5 ബ്രൈക്ക് പോയിന്റുകൾ നേടി എതിരാളിയെക്കാൾ ഒരു ബ്രൈക്ക് അധികം നേടിയിട്ടു മത്സരം സ്വന്തമാക്കാൻ 4 തവണ അവസരം കിട്ടിയിട്ടും തോൽവി വഴങ്ങിയതിൽ സിലിച്ചിന് വലിയ നിരാശ ആണ് പകർന്നത്.

അതേസമയം മറ്റൊരു മത്സരത്തിൽ നാലാം സീഡ് ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയെ സീഡ് ചെയ്യാത്ത ബ്രിട്ടീഷ് താരം ഡാൻ ഇവാൻസ് ആദ്യ റൗണ്ടിൽ അട്ടിമറിച്ചു. ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കിയ ശേഷം ആയിരുന്നു ആവേശകരമായ മത്സരത്തിൽ ഇറ്റാലിയൻ താരത്തിന്റെ പരാജയം. രണ്ടാം സെറ്റ് 6-4 നു സ്വന്തമാക്കിയ ഇവാൻസ് മൂന്നാം സെറ്റ് 7-5 നു സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് മാർച്ച് ചെയ്യുക ആയിരുന്നു. 10 ഏസുകൾ മത്സരത്തിൽ ഉതിർത്ത ബ്രിട്ടീഷ് താരം 5 ബ്രൈക്കുകൾ വഴങ്ങി എങ്കിലും 6 തവണയാണ് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്.