സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പണിൽ ബോർണ ചോരിച് ഫൈനലിൽ

20201017 014433
- Advertisement -

എ. ടി. പി ടൂറിൽ 500 മാസ്റ്റേഴ്സിൽ സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പണിൽ മിലോസ് റയോണിക്കിനെ വീഴ്‌ത്തി ബോർണ ചോരിച് ഫൈനലിൽ. ആറാം സീഡ് ആയ കനേഡിയൻ താരം റയോണിക്കിനു എതിരെ ആദ്യ സെറ്റ് വഴങ്ങിയ ശേഷം ആയിരുന്നു ഏഴാം സീഡ് ആയ ക്രൊയേഷ്യൻ താരം ചോരിച്ചിന്റെ ജയം. ആദ്യ സെറ്റിൽ ഇരട്ട ബ്രൈക്കുകൾ വഴങ്ങിയ ക്രൊയേഷ്യൻ താരം സെറ്റ് 6-1 നു അടിയറവ് പറഞ്ഞു. എന്നാൽ വലിയ സർവീസിന് പേരു കേട്ട മത്സരത്തിൽ 18 ഏസുകൾ ഉതിർത്ത റയോണിക്കിന്റെ സർവീസിൽ പിഴവ് കണ്ടത്തുന്ന ചോരിച്ചിനെ ആണ് മത്സരത്തിൽ പിന്നീട് കണ്ടത്.

രണ്ടാം സെറ്റിൽ കനേഡിയൻ താരത്തിന്റെ സർവീസ് രണ്ടു തവണ ബ്രൈക്ക് ചെയ്ത ചോരിച് സെറ്റ് 6-1 നു നേടി ആദ്യ സെറ്റിന്റെ തോൽവിക്ക് അതേനാണയത്തിൽ മറുപടി നൽകി. മൂന്നാം സെറ്റിലും മികവ് തുടർന്ന ക്രൊയേഷ്യൻ താരം നിർണായക ബ്രൈക്ക് കണ്ടത്തി 6-4 നു സെറ്റ് നേടി ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ 8 തവണ ബ്രൈക്ക് ചെയ്യാൻ അവസരം ലഭിച്ചിട്ടും രണ്ടു ബ്രൈക്ക് മാത്രം നേടാൻ ആയത് ആണ് റയോണിക്കിനു വിനയായത്. ഫൈനലിൽ മൂന്നാം സീഡ് റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് ആണ് ചോരിച്ചിന്റെ എതിരാളി.

Advertisement