റൂയിസിന്റെ ഗോളിൽ ജയം കണ്ടു ഡോർട്ട്മുണ്ട്, ജയം കണ്ടു ലെപ്സികും, ലെവർകൂസനും

20201018 015338
- Advertisement -

ബുണ്ടസ് ലീഗയിൽ ജയം കണ്ടു ബൊറൂസിയ ഡോർട്ട്മുണ്ട്. കരുത്തരായ ഹോഫൻഹെമിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ഡോർട്ട്മുണ്ട് വീഴ്ത്തിയത്. സമനിലയിൽ ആവുമെന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ 76 മത്തെ മിനിറ്റിൽ ഏർലിങ് ഹാലണ്ട് നൽകിയ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മാർക്കോ റൂയിസ് ആണ് അവർക്ക് ജയം സമ്മാനിച്ചത്‌. സാഞ്ചോക്ക് പകരക്കാരൻ ആയി ഇറങ്ങിയ റൂയിസ് ഫെബ്രുവരിക്ക് ശേഷം തന്റെ ആദ്യ ലീഗ് ഗോൾ ആണ് ഇന്ന് കണ്ടത്തിയത്. ജയത്തോടെ 4 മത്സരങ്ങളിൽ നിന്നു തങ്ങളുടെ മൂന്നാം ജയം കണ്ടത്താൻ ഡോർട്ട്മുണ്ടിനു ആയി.

അതേസമയം ഓഗ്സ്ബർഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ലെപ്സിഗ് മറികടന്നത്. ആദ്യ പകുതിയിൽ 45 മത്തെ മിനിറ്റിൽ ആഞ്ചലീനോ, രണ്ടാം പകുതിയിൽ 66 മത്തെ മിനിറ്റിൽ യൂസഫ് പൗൾസൻ എന്നിവർ ആണ് ലെപ്സിഗിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ ലെപ്സിഗ് ഒന്നാം സ്ഥാനത്ത് തുടരും. അതേസമയം മൈൻസിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ബയേർ ലെവർകുസൻ വീഴ്‌ത്തിയത്. 30 മത്തെ മിനിറ്റിൽ അലാരിയോ ആയിരുന്നു ലെവർകുസന്റെ ഗോൾ കണ്ടത്തിയത്.

Advertisement