വയസ്സ് 25!!! റാങ്ക് 1!!! ആഷ് ബാര്‍ട്ടി റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു

Sports Correspondent

ടെന്നീസിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ആഷ് ബാര്‍ട്ടി. നിലവിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള താരം തന്റെ 25ാം വയസ്സിലാണ് വിരമിക്കുവാന്‍ തീരുമാനിച്ചത്. 3 ഗ്ലാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ താരം ഈ അടുത്ത നടന്ന ഓസ്ട്രേലിയന്‍ ഓപ്പൺ ജേതാവ് കൂടിയാണ്.

Ashbarty

ഇത് തന്റെ റിട്ടയര്‍മെന്റിന് പറ്റിയ സമയം ആണെന്ന് തനിക്ക് അറിയാമെന്നും താന്‍ എന്ത് ചെയ്യുകയാണെന്നതിൽ തനിക്ക് വ്യക്തമായ ബോധം ഉണ്ടെന്നും ആഷ് ബാര്‍ട്ടി വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലെ 6 മിനുട്ട് വീഡിയോയിലൂടെയാണ് താരം ഈ വാര്‍ത്ത പങ്കുവെച്ചത്.