പൂനെ ഓപ്പണ്‍, വിജയികളായി ഇന്ത്യന്‍ കൂട്ടുകെട്ട്

- Advertisement -

പൂനെ ഓപ്പണ്‍(ഐടിഎഫ്) ടൂര്‍ണ്ണമെന്റിന്റെ വനിത ഡബിള്‍സില്‍ വിജയം നേടി ഇന്ത്യയുടെ അങ്കിത റെയ്‍ന-കര്‍മ്മന്‍ കൗര്‍ തണ്ടി കൂട്ടുകെട്ട്. ഫൈനലില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പൊരുതി നേടിയ വിജയവുമായാണ് ടീമിന്റെ കിരീട നേട്ടം. 6-2, 6-7, 11-9 എന്ന സ്കോറിനാണ് ഇവരുടെ വിജയം. സ്ലൊവേനിയന്‍ ജോഡികളോടാണ് ടൂര്‍ണ്ണമെന്റിലെ ടോപ് സീഡുകളായ താരങ്ങള്‍ വിജയം നേടിയത്.

മൂന്നാഴ്ചയ്ക്കുള്ളില്‍ ഇരുവരും നേടുന്ന രണ്ടാമത്തെ ഡബിള്‍സ് കിരീടമാണ് ഇത്. WTA തായ്പേയ് ഓപ്പണില്‍ ഇരുവരും കിരീടം നേടിയിരുന്നു.

സിംഗിള്‍സ് വിഭാഗം സെമിയില്‍ ഇരു താരങ്ങളും തമ്മിലുള്ള മത്സരത്തില്‍ കര്‍മ്മന്‍ കൗര്‍ തണ്ടി അങ്കിത റെയ്‍നയെ പിന്തള്ളി ഫൈനലില്‍ കടക്കുകയായിരുന്നു. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് കര്‍മ്മന്‍ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കിയത്. സ്കോര്‍: 2-6, 6-2, 6-4.

Advertisement