ഇംഗ്ലണ്ടിന്റെയും സ്ഥിതി തഥൈവ, മികച്ച തുടക്കത്തിന് ശേഷം ആതിഥേയരും തകര്‍ന്നു

92/2 എന്ന നിലയിൽ നിന്ന് തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗും. ന്യൂസിലാണ്ടിനെ 132 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഓപ്പണര്‍മാരായ സാക്ക് ക്രോളിയും അലക്സ് ലീസും ചേര്‍ന്ന് ഇംഗ്ലണ്ടിനായി ഒന്നാം വിക്കറ്റിൽ 59 റൺസ് നേടിയെങ്കിലും പിന്നീട് തകര്‍ന്ന് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ്.

ക്രോളി 43 റൺസ് നേടി വേഗത്തിൽ സ്കോറിംഗ് നടത്തിയ ശേഷം മടങ്ങിയപ്പോള്‍ അലക്സ് ലീസ് 25 റൺസാണ് നേടിയത്. പിന്നീട് 92/2 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ട് 8 റൺസ് നേടുന്നതിനിടെ 5 വിക്കറ്റുകള്‍ കളഞ്ഞ് 100/7 എന്ന് നിലയിലേക്ക് വീഴുകയായിരുന്നു. 59 റൺസ് വരെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ മുന്നേറിയ ഇംഗ്ലണ്ടിന് അടുത്ത 41 റൺസ് നേടുന്നതിനിടെ 7 വിക്കറ്റാണ് നഷ്ടമായത്.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 116/7 എന്ന് നിലയിലാണ് ഇംഗ്ലണ്ട്. ന്യൂസിലാണ്ടിന്റെ സ്കോറിനൊപ്പമെത്തുവാന്‍ ഇംഗ്ലണ്ട് 16 റൺസ് കൂടിയാണ് നേടേണ്ടത്. 6 റൺസുമായി ബെന്‍ ഫോക്സും 4 റൺസ് നേടി സ്റ്റുവര്‍ട് ബ്രോഡുമാണ് ക്രീസിലുള്ളത്. ന്യൂസിലാണ്ടിനായി ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, കൈൽ ജാമിസൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

349/6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട്, വിൻഡീസിന് ജയിക്കുവാന്‍ 286 റൺസ്

ആന്റിഗ്വയിലെ ആദ്യ ടെസ്റ്റ് വിജയിക്കുവാന്‍ വെസ്റ്റിൻ‍ഡീസ് നേടേണ്ടത് 286 റൺസ്. അഞ്ചാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 349/6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ശേഷം വെസ്റ്റിന്‍ഡീസ് 4 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയിട്ടുണ്ട്.

സാക്ക് ക്രോളിയും(121) ജോ റൂട്ടും(109) നേടിയ ശതകങ്ങളാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഡാനിയേൽ ലോറൻസ് 37 റൺസ് നേടി. വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫ് 3 വിക്കറ്റ് നേടി.

ഇംഗ്ലണ്ട് കുതിയ്ക്കുന്നു, സാക്ക് ക്രോളിയ്ക്ക് ശതകം

സാക്ക് ക്രോളിയുടെയും ജോ റൂട്ടിന്റെയും മികവിൽ ആന്റിഗ്വ ടെസ്റ്റിൽ കരുത്തുറ്റ നിലയിലേക്ക് ഇംഗ്ലണ്ട് നീങ്ങി. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 217/1 എന്ന നിലയിലാണ്.

193 റൺസ് കൂട്ടുകെട്ടുമായി സാക്ക് ക്രോളിയും ജോ റൂട്ടുമാണ് സന്ദര്‍ശകര്‍ക്കായി തിളങ്ങിയത്. സാക്ക് ക്രോളി 117 റൺസും ജോ റൂട്ട് 84 റൺസും നേടി ക്രീസിൽ നില്‍ക്കുമ്പോള്‍ മത്സരത്തിൽ ഇംഗ്ലണ്ടിന് 153 റൺസ് ലീഡാണുള്ളത്.

ഇംഗ്ലണ്ട് 122/3, കളിയ്ക്ക് തടസ്സം സൃഷ്ടിച്ച് മഴ

സിഡ്നി ടെസ്റ്റിലെ അഞ്ചാം ദിവസം മഴ തടസ്സം സൃഷ്ടിച്ചു. മത്സരത്തിന്റെ അഞ്ചാം ദിവസം പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ട് 122/3 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് കളിക്ക് തടസ്സം സൃഷ്ടിച്ച് മഴയെത്തുന്നത്.

63 ഓവറുകള്‍ കൂടി ഇന്ന് അവസാന ദിവസം അവശേഷിക്കുമ്പോള്‍ 266 റൺസ് കൂടി ഇംഗ്ലണ്ട് നേടേണ്ടതുണ്ട്. പരമ്പരയിലെ നാലാം ജയം സ്വന്തമാക്കുവാന്‍ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് കൂടി നേടണം.

16 റൺസുമായി ബെന്‍ സ്റ്റോക്സും 13 റൺസ് നേടി ജോ റൂട്ടുമാണ് ക്രീസിലുള്ളത്. 77 റൺസ് നേടിയ സാക്ക് ക്രോളിയുടെ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. താരത്തെ ഗ്രീന്‍ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

മലന്‍ ടീമിൽ, ഡൊമിനിക് സിബ്ലേയും സാക്ക് ക്രോളിയും പുറത്ത്

ഇന്ത്യയ്ക്കെതിരെ മൂന്നാം ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടെസ്റ്റ് സംഘത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഡൊമിനിക് സിബ്ലേ, സാക്ക് ക്രോളി എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമ്പോള്‍ ടീമിലേക്ക് ദാവിദ് മലനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം ജാക്ക് ലീഷ് ആണ് ടീമിലെ സ്ഥാനം നഷ്ടമാകുന്ന മറ്റൊരു താരം. പരിക്ക് അലട്ടുന്ന് മാര്‍ക്ക് വുഡിനെ സ്ക്വാഡിൽ നിലനിര്‍ത്തിയിട്ടുണ്ട്. സിബ്ലേ ടീമിൽ ഇല്ലാത്തതിനാൽ തന്നെ ഹസീബ് ആയിരിക്കും ഓപ്പണിംഗ് സ്ഥാനത്തേക്ക് റോറി ബേൺസിനൊപ്പം എത്തുക.

ഹെഡിംഗ്ലിയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ് മത്സരം.

അനായാസ ജയവുമായി ഇംഗ്ലണ്ടിന്റെ പുതുമുഖ നിര, പാക്കിസ്ഥാനെ തകര്‍ത്തത് 9 വിക്കറ്റിന്

ഫേവറൈറ്റുകളായ പാക്കിസ്ഥാനെ ആദ്യ ഏകദിനത്തിൽ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 141 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഫില്‍ സാള്‍ട്ടിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ലക്ഷ്യം 21.5 ഓവറിൽ മറികടന്ന് ഇംഗ്ലണ്ട്  9 വിക്കറ്റ് വിജയം നേടുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ 120 റൺസ് നേടിയ സാക്ക് ക്രോളി – ദാവിദ് മലന്‍ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം ഒരുക്കിയത്. മലന്‍ 68 റൺസും സാക്ക് ക്രോളി 58 റൺസുമാണ് നേടിയത് ഷഹീന്‍ അഫ്രീദിയ്ക്കാണ് സാള്‍ട്ടിന്റെ വിക്കറ്റ്.

ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം, സാക്ക് ക്രോളിയ്ക്ക് അര്‍ദ്ധ ശതകം

അഹമ്മദാബാദില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുവാന് ‍തീരുമാനിച്ച ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ തന്നെ നാല് വിക്കറ്റ് നഷ്ടം. സാക്ക് ക്രോളി അര്‍ദ്ധ ശതകം നേടിയെങ്കിലും ഡൊമിനിക് സിബ്ലേ, ജോണി ബൈര്‍സ്റ്റോ എന്നിവരെ പൂജ്യത്തിന് നഷ്ടമായ ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ വിക്കറ്റും നഷ്ടമായി.

റൂട്ട് 17 റണ്‍സാണ് നേടിയത്. റൂട്ടും ക്രോളിയും ചേര്‍ന്ന് 47 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ഇംഗ്ലണ്ടിന് കനത്ത പ്രഹരം ഏല്പിച്ചു. നേരത്തെ തന്റെ നൂറാം ടെസ്റ്റ് കളിക്കുന്ന ഇഷാന്ത് ശര്‍മ്മ ഡൊമിനിക് സിബ്ലേയെ പുറത്താക്കുകയായിരുന്നു. ജോണി ബൈര്‍സ്റ്റോയെ അക്സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ആദ്യ സെഷന്‍ അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രം അവശേഷിക്കെ സാക്ക് ക്രോളിയുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 84 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി അക്സര്‍ പട്ടേല്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് കരസ്ഥമാക്കി.

ഒന്നാം ദിവസം ആദ്യ സെഷന് ശേഷം ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 81/4 എന്ന നിലയില്‍ ആണ്. 6 റണ്‍സുമായി ബെന്‍ സ്റ്റോക്സും 1 റണ്‍സ് നേടി ഒല്ലി പോപുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

ഇന്ത്യക്കെതിരായ പരമ്പരക്ക് മുൻപ് ഇംഗ്ലണ്ടിന് വമ്പൻ തിരിച്ചടി

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് വമ്പൻ തിരിച്ചടി. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ സാക്ക് ക്രാളിക്കേറ്റ പരിക്കാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനത്തിന് വന്ന താരം മാർബിളിൽ തെന്നി വീഴുകയായിരുന്നു. താരത്തിന്റെ വലത് കൈക്കാണ് പരിക്കേറ്റത്.

ഇതോടെ ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സാക്ക് ക്രാളിക്ക് കളിക്കാനാവില്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ലക്‌ഷ്യം വെച്ച് ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ സാക്ക് ക്രാളിയുടെ പരിക്ക് കനത്ത തിരിച്ചടിയാണ്. ഇതോടെ ബാറ്റിംഗ് നിരയിൽ മൂന്നാം സ്ഥാനത്ത് പുതിയ ആളെ കണ്ടെത്താൻ ഇംഗ്ലണ്ട് നിർബന്ധിതരാകും. നാളെ ചെന്നൈയിൽ വെച്ചാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

മൂന്ന് വര്‍ഷത്തിനിടെ ഇംഗ്ലണ്ട് 500ന് മേലുള്ള സ്കോര്‍ നേടുന്നത് ഇതാദ്യമായി

സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ വമ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ട് ആദ്യ രണ്ട് ദിവസങ്ങളില്‍ കാഴ്ചവെച്ചത്. 583/8 എന്ന സ്കോറിന് ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇംഗ്ലണ്ട് 500ന് മേലുള്ള സ്കോര്‍ നേടുന്നത്.

359 റണ്‍സ് കൂട്ടുകെട്ട് നേടിയ സാക്ക് ക്രോളി- ജോസ് ബട്ലര്‍ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് ഈ നേട്ടം സാധ്യമാക്കിയത്. സാക്ക് ക്രോളി തന്റെ ഇരട്ട ശതകം നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇരട്ട ശതകമെന്ന നേട്ടം കൊയ്ത. അതേ സമയം ജോസ് ബട്‍ലര്‍ തന്റെ ആദ്യത്തെ 150ന് മേലുള്ള സ്കോര്‍ നേടുകയും ചെയ്തു.

സാക്ക് ക്രോളി 267 റണ്‍സും ജോസ് ബട്‍ലര്‍ 152 റണ്‍സുമാണ് നേടിയത്. തന്റെ കന്നി ശതകത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ഇംഗ്ലണ്ട് താരമെന്ന ബഹുമതി സാക്ക് ക്രോളിയ്ക്ക് നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. 1903-04 കാലഘട്ടത്തില്‍ തന്റെ ആദ്യ ശതകം നേടിയ ഇന്നിംഗ്സില്‍ 287 റണ്‍സ് നേടിയ ആര്‍ഇ ഫോസ്റ്ററുടെ പിന്നില്‍ 267 റണ്‍സുമായി സാക്ക് ക്രോളിയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

മാരത്തണ്‍ കൂട്ടുകെട്ടിന് ശേഷം സാക്ക് ക്രോളിയും ജോസ് ബട്‍ലറും മടങ്ങി, ഡിക്ലറേഷന്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ പാക്കിസ്ഥാനതിരെ പടുകൂറ്റന്‍ സ്കോര്‍ നേടിയ ശേഷം ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ സ്കോര്‍ 583/8 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് നായകന്‍ ജോ റൂട്ട് ഡിക്ലയര്‍ ചെയ്യുവാന്‍ തീരുമാനിച്ചത്. നേരത്തെ അഞ്ചാം വിക്കറ്റില്‍ 359 റണ്‍സിന്റെ കൂട്ടുകെട്ട് നേടി സാക്ക് ക്രോളിയും ജോസ് ബട്‍ലറും ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് നയിച്ചിരുന്നു.

ഇരുവരെയും പാര്‍ട് ടൈം ബൗളര്‍മാരാണ് പുറത്താക്കിയത്. 267 റണ്‍സ് നേടിയ സാക്ക് ക്രോളിയെ അസാദ് ഷഫീക്കും 152 റണ്‍സ് നേടിയ ജോസ് ബട്‍ലറെ ഫവദ് അലവുമാണ് പുത്താക്കിയത്. പിന്നീട് 40 റണ്‍സ് നേടിയ ക്രിസ് വോക്സിന്റെ വിക്കറ്റും അലം നേടി.

സ്റ്റുവര്‍ട് ബ്രോഡ്15 റണ്‍സ് നേടി ഷഹീന്‍ അഫ്രീദിയ്ക്ക് വിക്കറ്റ് നല്‍കിയതോടെയാണ് ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്. 27 റണ്‍സുമായി ഡൊമിനിക് ബെസ്സ് പുറത്താകാതെ നിന്നു. ഷഹീന്‍ അഫ്രീദി, ഫവദ് അലം, യസീര്‍ ഷാ എന്നിവര്‍ രണ്ട് വീതം വിക്കറ്റാണ് നേടിയത്.

ഇരട്ട ശതകം നേടിയ ശേഷം സാക്ക് ക്രോളി പുറത്ത്, ഇംഗ്ലണ്ട് അഞ്ഞൂറിനടുത്ത്

സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്കോറിലേക്ക്. 490/5 എന്ന നിലയിലാണ് ഇംഗ്ലണ്ട് ടീ ബ്രേക്കിന് പോകുമ്പോള്‍. അഞ്ചാം വിക്കറ്റിലെ മാരത്തണ്‍ കൂട്ടുകെട്ടിന് ശേഷം സാക്ക് ക്രോളി-ജോസ് ബട്‍ലര്‍ കൂട്ടുകെട്ടിനെ പാക്കിസ്ഥാന്‍ വേര്‍പിരിച്ചുവെങ്കിലും മത്സരം ഏകദേശം പാക്കിസ്ഥാന്റെ കൈയ്യില്‍ നിന്ന് വഴുതി.

267 റണ്‍സ് നേടിയ സാക്ക് ക്രോളിയെ അസാദ് ഷഫീക്കിന്റെ പന്തില്‍ മുഹമ്മദ് റിസ്വാന്‍ സ്റ്റംപ് ചെയ്തുവെങ്കിലും അഞ്ചാം വിക്കറ്റില്‍ 359 റണ്‍സ് ബട്‍ലറുമായി താരം നേടിയിരുന്നു. ജോസ് ബട്‍ലര്‍ 140 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുകയാണ്. ഇംഗ്ലണ്ട് ഇനി എത്ര നേരം ബാറ്റ് ചെയ്യുമെന്നതാണ് ഏവരും കാത്തിരിക്കുന്നത്.

 

സാക്ക് ക്രോളിയ്ക്ക് പിന്നാലെ ജോസ് ബട്‍ലറിനും ശതകം, ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക്

സൗത്താംപ്ടണില്‍ വീണ്ടും മഴ കളി വൈകിപ്പിക്കുകയും തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെങ്കിലും ഇംഗ്ലണ്ട് മുന്നോട്ട് തന്നെ. തലേ ദിവസം ശതകം നേടിയ സാക്ക് ക്രോളിയ്ക്ക് പിന്നാലെ ജോസ് ബട്‍ലര്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇംഗ്ലണ്ട് വലിയ സ്കോറിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 373/4 എന്ന നിലയിലാണ്.

186 റണ്‍സുമായി സാക്ക് ക്രോളിയും 113 റണ്‍സ് നേടി ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്. ഇരുവരുടെയും കൂട്ടുകെട്ട് 246 റണ്‍സായി മാറിയിട്ടുണ്ട്

Exit mobile version