ഇനി ഇന്ത്യ – പാക് പോരാട്ടം!!! ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ ഫൈനലില്‍

എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ മികച്ച സെമി വിജയം നേടി ഇന്ത്യ. ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്ന് ബാറ്റിംഗ് വേണ്ട വിധം ശോഭിയ്ക്കാതിരുന്നപ്പോള്‍ ഇന്ത്യ 211 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും എതിരാളികളെ 160 റൺസിന് എറിഞ്ഞ് പിടിച്ച് ഇന്ത്യ ഫൈനല്‍ സ്ഥാനം നേടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എയ്ക്ക് 211 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യന്‍ ടീം 49.1 ഓവറിൽ ഓള്‍ഔട്ട് ആയപ്പോള്‍ 66 റൺസ് നേടിയ ക്യാപ്റ്റന്‍ യഷ് ദുൽ ആണ് ടീമിന്റെ ടോപ് സ്കോറര്‍. സായി സുദര്‍ശന്‍ (21), അഭിഷേക് ശര്‍മ്മ(34), മാനവ് സുധാര്‍(21) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ബംഗ്ലാദേശിനായി മഹേദി ഹസന്‍, തന്‍സിം ഹസന്‍ ഷാക്കിബ്, റാകിബുള്‍ ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

212 റൺസ് വിജയ ലക്ഷ്യം തേടിയറങ്ങിയ ബംഗ്ലാദേശ് മികച്ച നിലയിലായിരുന്നു ഒരു ഘട്ടത്തിൽ നിന്നത്. ഓപ്പണര്‍മാര്‍ 70 റൺസ് നേടി നൽകിയ തുടക്കം എന്നാൽ ടീമിന് തുടരാനായില്ല. തുടരെ വിക്കറ്റുകളുമായി ഇന്ത്യന്‍ ടീം സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ ടീം 154/7 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

മൊഹമ്മദ് നയിം 38 റൺസും തന്‍സിദ് ഹസന്‍ 51 റൺസും നേടി നൽകിയ തുടക്കത്തിന് ശേഷം വലിയ സ്കോറുകളിലേക്ക് ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്ക് എത്തുവാന്‍ സാധിച്ചില്ല. സൈഫ് ഹസന്‍(22) റൺസ് നേടിയ പുറത്തായപ്പോള്‍ * റൺസ് നേടിയ മഹമ്മുദുള്ള ഹസന്‍ ജോയ് ആണ് പിന്നീട് പൊരുതി നോക്കിയത്. 34.2 ഓവറിൽ ബംഗ്ലാദേശ് 160 റൺസിനൊതുങ്ങിയപ്പോള്‍ ഇന്ത്യ 51 റൺസ് വിജയം നേടി.

ഇന്ത്യന്‍ ബൗളിംഗിൽ നിഷാന്ത് സന്ധു 5 വിക്കറ്റും മാനവ് സുധാര്‍ 3 വിക്കറ്റും നേടിയാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്.

അരങ്ങേറ്റത്തിലെ രണ്ട് ഇന്നിംഗ്സിലും ശതകം നേടി യഷ് ധുൽ

രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലും ശതകം നേടുന്ന മൂന്നാമത്തെ താരം ആയി യഷ് ധുൽ. നരി കോണ്ട്രാക്ടർ 1952-53 സീസണിൽ ഗുജറാത്തിന് വേണ്ടിയും 2012-13 സീസണിൽ വിരാഗ് ആവാട്ടേ മഹാരാഷ്ട്രയ്ക്ക് വേണ്ടിയും ആണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

ആദ്യ ഇന്നിംഗ്സിൽ 113 റൺസ് നേടിയ യഷ് രണ്ടാം ഇന്നിംഗ്സിൽ 113 റൺസുമായി പുറത്താകാതെ നിന്ന് ഡല്‍ഹിയ്ക്കായി തമിഴ്നാടിനെതിരെ സമനില നേടിക്കൊടുക്കുകയായിരുന്നു.

അരങ്ങേറ്റ രഞ്ജി മത്സരത്തിൽ ശതകം നേടി യഷ് ധുൽ

ഡൽഹിയ്ക്കായി തന്റെ രഞ്ജി അരങ്ങേറ്റ മത്സരത്തിൽ ശതകവുമായി ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റൻ യഷ് ധുൽ. 113 റൺസ് നേടിയാണ് താരം പുറത്തായത്. 150 പന്തിൽ നന്നാണ് ഓപ്പണറായി ഇറങ്ങിയ താരം തന്റെ 113 റൺസ് നേടിയത്.

ധ്രുവ് ഷോറിയെയും ഹിമ്മത് സിംഗിനെയും നഷ്ടമായി ഡൽഹി 7/2 എന്ന നിലയിലേക്ക് വീണ ശേഷം യഷ് ധുൽ നിതിഷ് റാണയും ജോണ്ടി സിദ്ദുവുമായി ചേര്‍ന്നാണ് ടീമിനെ തിരികെ ട്രാക്കിലെത്തിച്ചത്. തമിഴ്നാടിനെതിരെ ആയിരുന്നു യഷ് ധുല്ലിന്റെ ഇന്നത്തെ ഫസ്റ്റ് ക്ലാസ്സ് അരങ്ങേറ്റ മത്സരം.

ലഞ്ചിന് ശേഷം മൂന്ന് താരങ്ങളെ ആദ്യ അവസരങ്ങളിൽ തന്നെ ടീമിലെത്തിച്ച് ഡൽഹി, അണ്ടര്‍ 19 ലോകകപ്പ് ജേതാവ് യഷ് ധുല്ല, ലളിത് യാദവ്, റിപുൽ പട്ടേൽ എന്നിവര്‍ ഡല്‍ഹിയിലേക്ക്

അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ നായകന്‍ യഷ് ധുലിന് ഐപിഎൽ കരാര്‍. താരത്തിനായി പഞ്ചാബ് കിംഗ്സും രംഗത്തെത്തിയിരുന്നുവെങ്കിലും 50 ലക്ഷത്തിന് താരത്തെ ഡൽഹി സ്വന്തമാക്കി.

തങ്ങളുടെ മുന്‍ താരം ലളിത് യാദവിനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 65 ലക്ഷത്തിനാണ് ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. സൺറൈസേഴ്സ് ആയിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റൊരു താരം.

ഡല്‍ഹി ഓള്‍റൗണ്ടര്‍ റിപുൽ പട്ടേലിനെയും ടീമിലേക്ക് എത്തിച്ചു. 20 ലക്ഷത്തിനാണ് താരം ഡല്‍ഹിയിലേക്ക് എത്തിയത്.

ഡൽഹിയുടെ രഞ്ജി ടീമിൽ ഇടം പിടിച്ച് യഷ് ധുൽ

രഞ്ജി ട്രോഫിയ്ക്കായുള്ള ഡൽഹി ടീമിൽ ഇന്ത്യയുടെ ലോകകപ്പ് ജയിച്ച അണ്ടര്‍ 19 നായകന്‍ യഷ് ധുല്ലും. അതേ സമയം ഇഷാന്ത് ശര്‍മ്മ ഇത്തവണ ര‍ഞ്ജി ട്രോഫി കളിക്കുന്നില്ലെന്നും ഡിഡിസിഎ പ്രസിഡന്റ് രോഹന്‍ ജയ്‍റ്റ്ലി പറഞ്ഞു. ഇഷാന്ത് തന്റെ തീരുമാനം അസോസ്സിയേഷന്‍ അംഗങ്ങളെ അറിയിച്ചുവെന്നും തന്നെ സെലക്ഷന് പരിഗണിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയെന്നുമാണ് അറിയുന്നത്.

യഷ് ധുൽ അധികം റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും താരത്തിന്റെ ആത്മവിശ്വാസം വളരെ ഉയര്‍ന്നതായിരിക്കുമെന്നും. താരത്തിന് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റുമായി പരിചയപ്പെടുവാനുള്ള അവസരം നല്‍കുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സെലക്ടര്‍മാരിൽ ഒരാള്‍ വ്യക്തമാക്കി.

പ്രദീപ് സംഗ്വാന്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍.

ഡല്‍ഹി സ്ക്വാഡ് : Pradeep Sangwan, Nitish Rana, Dhruv Shorey, Priyansh Arya, Yash Dhull, Khsitij Sharma, Jonty Sidhu, Himmat Singh, Lalit Yadav, Anuj Rawat Wk, Lakshay Thareja wk, Navdeep Saini, Simarjit Singh, Mayank Yadav, Kuldeep Yadav, Vikas Mishra, Shivang Vashist, Shivam Sharma.

റിസര്‍വ്വുകള്‍: Dev Lakra, Hrithik Shokeen

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും കസറി, അവസാന ഓവറിൽ 27 റൺസ്, ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ മികച്ച സ്കോര്‍

ഓസ്ട്രേലിയയ്ക്കെതിരെ അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. തുടക്കം പിഴച്ചുവെങ്കിലും ക്യാപ്റ്റന്‍ യഷ് ധുല്ലും വൈസ് ക്യാപ്റ്റന്‍ ഷൈക്ക് റഷീദും ചേര്‍ന്ന് നേടിയ 204 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു.

അംഗ്കൃഷ് രഘുവംശിയെയും(6) ഹര്‍നൂര്‍ സിംഗിനെയും(16) നഷ്ടമായി ഇന്ത്യ ഒരു ഘട്ടത്തിൽ 37/2 എന്ന നിലയിലായിരുന്നു. അവസാന ഓവറുകള്‍ക്ക് മുമ്പ് യഷ് ധുല്ലും ഷൈക്ക് റഷീദും ഔട്ട് ആയത് ഇന്ത്യയുടെ സ്കോറിംഗിനെ ബാധിച്ചു.

യഷ് 110 റൺസും റഷീദ് 94 റൺസുമാണ് നേടിയത്. അടുത്തടുത്ത പന്തുകളിലാണ് ഇരുവരും പുറത്തായത്. റഷീദിനെ ജാക്ക് നിസ്ബെറ്റ് പുറത്താക്കിയപ്പോള്‍ ധുൽ റണ്ണൗട്ടാകുകയായിരുന്നു. ഹര്‍നൂര്‍ സിംഗിനെയും ജാക്ക് ആണ് പുറത്താക്കിയത്.

4 പന്തിൽ 20 റൺസ് നേടിയ ദിനേശ് ബാനയുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ ഇന്ത്യ 290 റൺസ് നേടി. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. അവസാന ഓവറിൽ 27 റൺസാണ് പിറന്നത്. നിഷാന്ത് സിന്ധു 12 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രാജവര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍ 13 റൺസ് നേടി പുറത്തായി.

ബംഗ്ലാദേശിനെതിരെ യഷ് ദുള്‍ കളിക്കും

ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ യഷ് ദുളും വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദും കോവിഡ് നെഗറ്റീവ് ആയി. നാളെ ബംഗ്ലാദേശിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിന് ഇരുവരും സെലക്ഷന് ലഭ്യമായിരിക്കും. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച ശേഷം പിന്നീടുള്ള മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഇവരുടെ സേവനം ലഭിച്ചിരുന്നില്ല.

പിന്നീട് താരതമ്യേന കുഞ്ഞന്മാരായ ടീമുകള്‍ക്കെതിരെ വിജയവുമായി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് അനായാസം പ്രവേശിക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരാണ് ബംഗ്ലാദേശ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 232 റൺസിന് ഓള്‍ഔട്ട് ആയി ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പിൽ ഇന്ന് ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 46.5 ഓവറിൽ ഇന്ത്യയെ 232 റൺസിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആക്കുകയായിരുന്നു. 82 റൺസ് നേടിയ ക്യാപ്റ്റന്‍ യഷ് ദുള്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ഷൈക് റഷീദ്(31), കൗശൽ താംബേ(35), നിഷാന്ത് സിന്ധു(27) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിൽ മാത്യു ബോസ്റ്റ് മൂന്നും അഫിവേ മനൈയാണ്ട, ദേവാള്‍ഡ് ബ്രെവിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version