ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷനു മേലുള്ള വിലക്ക് നീക്കി

യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് ഇന്ത്യയുടെ റെസ്‌ലിംഗ് ഫെഡറേഷൻ്റെ മേലുള്ള സസ്പെൻഷൻ പിൻവലിച്ചു. ജൂലൈ 1ന് മുന്നോടിയായി ഇന്ത്യ പുതിയ തിരഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപീകരിക്കേണ്ടി വരും. ഇന്ത്യൻ ബോഡി യഥാസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 23 ന് യുഡബ്ല്യുഡബ്ല്യു ഇന്ത്യയെ സസ്പെൻഡ് ചെയ്തിരുന്നു‌. അതുകൊണ്ട് തന്നെ ഇന്ത്യൻ താരങ്ങൾക്ക് ഇന്ത്യൻ ഫ്ലാഗുമായി മത്സരിക്കാൻ ആയിരുന്നില്ല.

ഡബ്ല്യുഎഫ്ഐ അതിൻ്റെ അത്‌ലറ്റ്‌സ് കമ്മീഷൻ്റെ തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടതുണ്ടെന്നും ലോക ഫെഡറേഷൻ പറഞ്ഞു. ഈ കമ്മീഷനിലെ സ്ഥാനാർത്ഥികൾ സജീവ കായികതാരങ്ങളോ നാല് വർഷത്തിൽ കൂടുതൽ വിരമിച്ചവരോ ആയിരിക്കണം എന്ന് നിബന്ധന ഉണ്ട്.

“ഈ അവസ്ഥ വേദനിപ്പിക്കുന്നു”, ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര

ഇന്ത്യൻ ഗുസ്തി താരങ്ങളുടെ പോരാട്ടത്തിന് പിന്തുണയുമായി ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര. റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങ് വർഷങ്ങളായി കളിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്നതിനാൽ അദ്ദേഹത്തെ തുറങ്കിലടക്കണം എന്ന ആവശ്യവുമായാണ് ജനുവരി മുതൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള ഗുസ്തിക്കാർ സമരം ചെയ്യുന്നത്.

“നമ്മുടെ കായികതാരങ്ങൾ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ടി വരുന്നു എന്നത് എന്നെ വേദനിപ്പിക്കുന്നു. എന്ന് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. നമ്മുടെ മഹത്തായ രാഷ്ട്രത്തെ പ്രതിനിധീകരിക്കാനും നമ്മുക്ക് അഭിമാനമാകാനൻ അവർ കഠിനമായി തന്നെ പരിശ്രമിച്ചു. ഒരു രാഷ്ട്രമെന്ന നിലയിൽ, ഓരോ വ്യക്തിയുടെയും, അത്‌ലറ്റിന്റെയും അന്തസ്സിന്റെയും അഖണ്ഡതയും അന്തസ്സും സംരക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഈ സംഭവിച്ചത് ഒന്നും ഒരിക്കലും സംഭവിക്കാൻ പാടില്ല. ഈ വിഷയം നിഷ്പക്ഷമായും സുതാര്യമായും കൈകാര്യം ചെയ്യണം. നീരജ് ചോപ്ര പറഞ്ഞു.

നീതി ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ വേഗത്തിൽ നടപടിയെടുക്കണം. കായിക താരത്തിന് എന്നല്ല രാജ്യത്തിൽ ഒരു വ്യക്തിക്കും ഇത്തരം സംഭവങ്ങൾ നടക്കരുത് എന്നും നീരജ് ചോപ്ര പറഞ്ഞു.

ഗുസ്തി താരങ്ങളെ ഖേല്‍ രത്നയ്ക്കായി ശുപാര്‍ശ ചെയ്ത് ഗുസ്തി ഫെഡറേഷന്‍

ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിനു വേണ്ടി ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയെയും വിനേഷ് പോഗട്ടിനെയും ശുപാര്‍ശ ചെയ്ത ഗുസ്തി ഫെഡറേഷന്‍. ഇരു താരങ്ങളെ ഖേല്‍ രത്നയ്ക്കായി ശുപാര്‍ശ ചെയ്തപ്പോള്‍ രാഹുല്‍ അവാരെ, ഹര്‍പ്രീത് സിംഗ്, ദിവ്യ കാക്രന്‍, പൂജ ദണ്ഡ എന്നിവരെ അര്‍ജ്ജുന അവാര്‍ഡിനു ഫെഡറേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Exit mobile version