Picsart 23 04 28 11 56 23 910

“ഈ അവസ്ഥ വേദനിപ്പിക്കുന്നു”, ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര

ഇന്ത്യൻ ഗുസ്തി താരങ്ങളുടെ പോരാട്ടത്തിന് പിന്തുണയുമായി ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര. റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങ് വർഷങ്ങളായി കളിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്നതിനാൽ അദ്ദേഹത്തെ തുറങ്കിലടക്കണം എന്ന ആവശ്യവുമായാണ് ജനുവരി മുതൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള ഗുസ്തിക്കാർ സമരം ചെയ്യുന്നത്.

“നമ്മുടെ കായികതാരങ്ങൾ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ടി വരുന്നു എന്നത് എന്നെ വേദനിപ്പിക്കുന്നു. എന്ന് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. നമ്മുടെ മഹത്തായ രാഷ്ട്രത്തെ പ്രതിനിധീകരിക്കാനും നമ്മുക്ക് അഭിമാനമാകാനൻ അവർ കഠിനമായി തന്നെ പരിശ്രമിച്ചു. ഒരു രാഷ്ട്രമെന്ന നിലയിൽ, ഓരോ വ്യക്തിയുടെയും, അത്‌ലറ്റിന്റെയും അന്തസ്സിന്റെയും അഖണ്ഡതയും അന്തസ്സും സംരക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഈ സംഭവിച്ചത് ഒന്നും ഒരിക്കലും സംഭവിക്കാൻ പാടില്ല. ഈ വിഷയം നിഷ്പക്ഷമായും സുതാര്യമായും കൈകാര്യം ചെയ്യണം. നീരജ് ചോപ്ര പറഞ്ഞു.

നീതി ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ വേഗത്തിൽ നടപടിയെടുക്കണം. കായിക താരത്തിന് എന്നല്ല രാജ്യത്തിൽ ഒരു വ്യക്തിക്കും ഇത്തരം സംഭവങ്ങൾ നടക്കരുത് എന്നും നീരജ് ചോപ്ര പറഞ്ഞു.

Exit mobile version