ഗുസ്തി താരങ്ങളെ ഖേല്‍ രത്നയ്ക്കായി ശുപാര്‍ശ ചെയ്ത് ഗുസ്തി ഫെഡറേഷന്‍

ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിനു വേണ്ടി ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയെയും വിനേഷ് പോഗട്ടിനെയും ശുപാര്‍ശ ചെയ്ത ഗുസ്തി ഫെഡറേഷന്‍. ഇരു താരങ്ങളെ ഖേല്‍ രത്നയ്ക്കായി ശുപാര്‍ശ ചെയ്തപ്പോള്‍ രാഹുല്‍ അവാരെ, ഹര്‍പ്രീത് സിംഗ്, ദിവ്യ കാക്രന്‍, പൂജ ദണ്ഡ എന്നിവരെ അര്‍ജ്ജുന അവാര്‍ഡിനു ഫെഡറേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കോഹ്‍ലിയ്ക്കും മീര ഭായി ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിനു ശുപാര്‍ശ

ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെയും വെയിറ്റ് ലിഫ്റ്റര്‍ മീര ഭായി ചാനുവിനെയും ആദരിക്കുവാന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശ. 2016ല്‍ കോഹ്‍ലിയുടെ പേര് ശുപാര്‍ശ ചെയ്യപ്പെടുമെന്ന് കരുതിയിരുന്നുവെങ്കിലും അന്ന് അതുണ്ടായില്ലെങ്കിലും ഇത്തവണ കായിക മന്ത്രാലയത്തിനു അവാര്‍ഡ് കമ്മിറ്റി കോഹ്‍ലിയുടെയും ഒപ്പം മീര ഭായി ചാനുവിന്റെയും പേരുകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

കായിക മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് അംഗീകരിക്കുകയാണെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും എംഎസ് ധോണിയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായി വിരാട് കോഹ്‍ലി മാറും. 48 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ലോക ചാമ്പ്യന്‍ഷപ്പില്‍ സ്വര്‍ണ്ണം നേടിയാണ് കഴിഞ്ഞ വര്‍ഷം മീരഭായി ലോക ശ്രദ്ധ പിടിച്ചുപറ്റിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയ താരത്തിനു എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ പരിക്ക് മൂലം പങ്കെടുക്കുവാനായിരുന്നില്ല.

Exit mobile version