Picsart 24 08 30 01 33 37 757

വിൽഫ്രഡ് സാഹ ലിയോണിലേക്ക്

വിൽഫ്രഡ് സാഹ ലിയോണിലേക്ക്. സാഹയെ എത്തിക്കാൻ ഫ്രഞ്ച് ലീഗ് ക്ലബായ ലിയോൺ ശ്രമിക്കുന്നതായി ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ആയിരുന്നു ക്രിസ്റ്റൽ പാലസ് വിട്ട് സാഹ തുർക്കി ക്ലബായ ഗലറ്റസറെയിൽ എത്തിയത്. എന്നാൽ അവിടെ തിളങ്ങാൻ താരത്തിനായില്ല.

ഒരു വർഷത്തെ ലോണിൽ സാഹയെ സ്വന്തമാക്കാൻ ആണ് ലിയോൺ നോക്കുന്നത്. നേരത്തെ പ്രീമിയർ ലീഗ് ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ നോക്കിയിരുന്നു. എന്നാൽ ആ നീക്കങ്ങൾ വിജയിച്ചില്ല. സാഹ അടുത്ത ദിവസം തന്നെ ഫ്രാൻസിലെത്തി നടപടികൾ പൂർത്തിയാക്കും.

ക്രിസ്റ്റൽ പാലസിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം ഒരിടക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നെങ്കിലും വീണ്ടും പാലസിലേക്ക് തന്നെ തിരിച്ചെത്തി. പാലസിലെ മികവ് പാലസ് വിട്ട സമയത്ത് ഒന്നും പുലർത്താൻ സാഹക്ക് ആയിരുന്നില്ല.

Exit mobile version