Picsart 23 07 23 20 35 24 274

വിൽഫ്രയിഡ് സാഹ തുർക്കിയിലേക്ക്

ക്രിസ്റ്റൽ പാലസ് ഇതിഹാസം വിൽഫ്രയിഡ് സാഹ തുർക്കി ക്ലബ് ഗലറ്റസരയിലേക്ക്. ഈ വർഷം പാലസും ആയി കരാർ അവസാനിച്ച സാഹ ഫ്രീ ഏജന്റ് ആണ് നിലവിൽ. 30 കാരനായ ഐവറി കോസ്റ്റ് താരവും ആയി ധാരണയിൽ എത്താനുള്ള അവസാന ഘട്ട ചർച്ചകളിൽ ആണ് തുർക്കി ചാമ്പ്യന്മാർ ആയ ഗല ഇപ്പോൾ. ഇത് ക്ലബ് സ്ഥിരീകരിക്കുകയും ചെയ്തു.

ഏതാണ്ട് 10 ൽ അധികം വർഷം പാലസിന് ആയി കളിച്ച സാഹ അവർക്ക് ആയി 417 കളികളിൽ നിന്നു 90 ഗോളുകൾ ആണ് നേടിയത്. ഐവറി കോസ്റ്റിന് ആയി 33 മത്സരങ്ങളിൽ 5 ഗോളുകൾ ആണ് സാഹ നേടിയത്. വിങിൽ സാഹയുടെ വേഗവും ദീർഘകാലത്തെ പ്രീമിയർ ലീഗ് അനുഭവ പരിചയവും തുർക്കി ക്ലബിന് വലിയ കരുത്ത് തന്നെയാവും പകരുക.

Exit mobile version