ഈ യുവ പേസര്‍മാരെ ഒന്നോ രണ്ടോ മത്സരം വെച്ച് വിലയിരുത്തരുത്

ഓസ്ട്രേലിയയിലെ മോശം പ്രകടനത്തിന് പാക്കിസ്ഥാന്‍ യുവ പേസര്‍മാരെ വേട്ടയാടരുതെന്ന് ആവശ്യപ്പെട്ട് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. ഓസ്ട്രേലിയയിലേക്ക് യുവ പേസ് നിരയുമായി പോയെങ്കിലും അവര്‍ക്ക് വേണ്ടത്ര ശോഭിക്കാനാകാതെ പോയപ്പോള്‍ ഇരു മത്സരങ്ങളിലും പാക്കിസ്ഥാന്‍ ഇന്നിംഗ്സ് തോല്‍വി ഏറ്റു വാങ്ങുകയായിരുന്നു.

ഈ താരങ്ങള്‍ക്ക് സമയം നല്‍കണമെന്നാണ് വഖാറിന്റെ ആവശ്യം. ഇവര്‍ ഭാവിയില്‍ ടീമിനും രാജ്യത്തിനും ഗുണം ചെയ്യുമെന്ന് ഉറപ്പാണ്, എന്നാല്‍ ഇവര്‍ക്ക് 6 മുതല്‍ ഒരു വര്‍ഷം വരെ സമയം നല്‍കേണ്ടതുണ്ടെന്ന് വഖാര്‍ വെളിപ്പെടുത്തി.

17-18 വയസ്സുള്ള താരങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ സമയം വേണം, അല്ലാതെ ഒരു ടെസ്റ്റിലെ പ്രകടനം വെച്ച് അവരെ വിലയിരുത്തരുത്, അത് ചെയ്യുന്നത് കളിക്കാരോടും കോച്ചിനോടുമുള്ള അനീതിയാണെന്നും വഖാര്‍ വ്യക്തമാക്കി.

Exit mobile version