ഈ സമ്മറിൽ ലിവർപൂൾ വലിയ നീക്കങ്ങൾ നടത്തും എന്ന് വാൻ ഡൈക്


ലിവർപൂൾ താരം വിർജിൽ വാൻ ഡൈക്ക് ഈ സമ്മറിൽ വലിയ ട്രാൻസ്ഫർ നീക്കങ്ങൾ ലിവർപൂളിൽ നിന്ന് ഉണ്ടാകുമെന്ന് സൂചന നൽകി. ക്ലബ്ബ് അവരുടെ 20-ാം ഇംഗ്ലീഷ് ലീഗ് കിരീടത്തിലേക്ക് അടുക്കുകയാണ്. ഞായറാഴ്ച വെസ്റ്റ് ഹാമിനെതിരായ 2-1 വിജയത്തിൽ ഗോൾ നേടിയ ശേഷം സംസാരിക്കുകയായിരുന്നു വാൻ ഡൈക്ക്. പുതിയ പരിശീലകൻ ആർനെ സ്ലോട്ടിന് കീഴിൽ ക്ലബ്ബ് ഒരു വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.


രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനെക്കാൾ 13 പോയിന്റ് ലീഡോടെ, ആറ് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ, അടുത്ത വാരാന്ത്യത്തിൽ തന്നെ ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാൻ സാധിക്കുന്ന അവസ്ഥയിലാണ് അവർ ഉള്ളത്.


“എനിക്ക് തോന്നുന്നത് ഇത് ഒരു വലിയ സമ്മർ ആയിരിക്കും എന്നാണ്. ഒരു വലിയ സമ്മർ ആക്കാൻ ക്ലബ് പദ്ധതിയിടുന്നുണ്ട്, അതിനാൽ ശരിയായ കാര്യങ്ങൾ ചെയ്യുമെന്ന് ബോർഡിൽ നമ്മൾ വിശ്വാസം അർപ്പിക്കണം.” വാൻ ഡൈക്ക് പറഞ്ഞു.

ലിവർപൂളിൽ തുടരുമോ എന്ന് അറിയില്ല, ശ്രദ്ധ മത്സരം ജയിക്കുന്നതിൽ മാത്രം – വാൻ ഡൈക്

ജൂണിൽ കരാർ അവസാനിക്കാൻ ഇരിക്കെ ആണെങ്കിലും ക്ലബ്ബിലെ തൻ്റെ ഭാവിയെക്കുറിച്ച് ആശങ്ക ഇല്ല എന്ന് ലിവർപൂൾ ക്യാപ്റ്റൻ വാൻ ഡൈക്ക്. വാൻ ഡൈക്കുമായി ലിവർപൂൾ നടത്തിയ കരാർ ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല. ആൻഫീൽഡിലെ 33-കാരനായ ഡിഫൻഡറുടെ ഏഴ് വർഷത്തെ യാത്രയ്ക്ക് ഈ സീസണോടെ അവസാനമാകുമോ എന്ന ആശങ്ക ലിവർപൂൾ ആരാധാകർക്ക് ഉണ്ട്.

ഞായറാഴ്ച ന്യൂകാസിലിനെതിരായ ലീഗ് കപ്പ് ഫൈനലിൽ ലിവർപൂളിനെ നയിക്കുന്ന വാൻ ഡൈക്, കരാർ ചർച്ചകളേക്കാൾ ടീമിനായുള്ള പ്രകടനങ്ങളിൽ ആണ് തന്റെ ശ്രദ്ധ എന്ന് പറഞ്ഞു. “എനിക്കറിയില്ല. പക്ഷേ, ഒരു ആശങ്കയും സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഞാൻ തല താഴ്ത്തി അടുത്ത 10 ഗെയിമുകൾ വിജയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് വാൻ ഡൈക്കിനെ ക്ലബിൽ നിലനിർത്താനുള്ള തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു, “എനിക്കറിയാവുന്ന ഒരേയൊരു കാര്യം വാൻ ഡൈക്ക് അടുത്ത സീസണിൽ ഇവിടെ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നതാണ്.”

മോ സലായും വാൻ ഡൈകും ലിവർപൂളിൽ കരാർ നീട്ടും

സ്റ്റാർ ഫോർവേഡ് മുഹമ്മദ് സലായും പ്രതിരോധ താരമായ വിർജിൽ വാൻ ഡൈകും ലിവർപൂൾ ക്ലബ്ബുമായി കരാർ വിപുലീകരണത്തിൽ ഒപ്പുവെക്കാൻ അടുത്തിരിക്കുന്നതായി വാർത്തകൾ . ജേണലിസ്റ്റ് ഡേവിഡ് ഓൺസ്റ്റൈൻ പറയുന്നതനുസരിച്ച്, രണ്ട് കളിക്കാരും രണ്ട് വർഷത്തേക്കുള്ള പുതിയ കരാർ ഒപ്പുവെക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഇത് അവരുടെ നിലവിലെ ഡീലുകൾക്കപ്പുറം ആൻഫീൽഡിൽ അവരുടെ സാന്നിധ്യം ഉറപ്പാക്കുന്നു. ആഭ്യന്തര, യൂറോപ്യൻ മത്സരങ്ങളിൽ മികച്ച വിജയം നേടുന്ന ലിവർപൂളിന്റെ ഏക ആശങ്ക ഈ താരങ്ങളുടെ കരാർ ആയിരുന്നു. സലായും വാൻ ഡൈകും തുടരുമെന്നത് ലിവർപൂൾ ആരാധാകരുടെ ആശങ്കകൾ അവസാനിപ്പിക്കും.

ഈ സീസണിൽ പ്രീമിയർ ലീഗിൽ അസിസ്റ്റിലും ഗോളിലും ഒന്നാമത് നിൽക്കുകയാണ് മൊ സലാ.

93ആം മിനുട്ടിലെ വാൻഡൈക് ഗോളിൽ നെതർലന്റ്സ് വിജയം

യൂറോ കപ്പ് യോഗ്യത റൗണ്ടിൽ നെതർലാന്റ്സിന് നിർണായക വിജയം. ഗ്രീസിനെ നേരിട്ട നെതർലന്റ്സ് അവസാന നിമിഷ ഗോളിന്റെ ബലത്തിൽ 1-0ന്റെ വിജയമാണ് സ്വന്തമാക്കിയത്‌. അധികം അവസരങ്ങൾ ഇരുഭാഗത്തും പിറക്കാതിരുന്ന മത്സരത്തിൽ 93ആം മിനുട്ടിൽ ഒരു പെനാൾട്ടി ആണ് ഹോളണ്ടിന്റെ രക്ഷയ്ക്ക് എത്തിയത്‌. വാൻ ഡൈക് ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു.

ഈ വിജയത്തോടെ നെതർലന്റ്സിന് 6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അവർ രണ്ടാം സ്ഥാനത്താണ്‌. 7 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുനായി ഗ്രീസ് മൂന്നാം സ്ഥാനത്താണ്‌.

മത്സരാധിക്യം ഉണ്ട്, താരങ്ങളും സംസാരിച്ചു തുടങ്ങണം: വാൻ ഡൈക്ക്

ഫുട്ബോളിൽ നിലവിലെ സാഹചര്യത്തിൽ വലിയ രീതിയിൽ മത്സരാധിക്യം ഉണ്ടെന്ന് സൂചിപ്പിച്ച് വിർജിൽ വാൻ ഡൈക്ക്. ഫ്രാൻസിനെതിരായ യൂറോ ക്വാളിഫയർ മത്സരത്തിന് മുന്നോടിയായി പരിശീലകൻ കോമാനോടോപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ലിവർപൂൾ താരം. ഇംഗ്ലണ്ടിൽ വലിയ രീതിയിൽ മത്സരാധിക്യം ഉണ്ടെന്ന് തന്നെയാണ് താനടക്കമുള്ള താരങ്ങൾ വിശ്വസിക്കുന്നത് എന്ന് വാൻ ഡൈക്ക് വെളിപ്പെടുത്തി. ഇതിന് തക്ക വരുമാനവും തങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലും അതൊരിക്കലും തങ്ങളുടെ ആരോഗ്യത്തിന് പകരമാവില്ലെന്നും താരം ചൂണ്ടിക്കാണിച്ചു.

ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്ന് പറഞ്ഞ വാൻ ഡൈക്ക്, താരങ്ങൾ തന്നെ വിഷയത്തിൽ സംസാരിച്ചു തുടങ്ങണം എന്നും ഇതിനു വേണ്ടിയുള്ള പരിഹാരത്തിന് മുൻകൈ എടുക്കണമെന്നും സൂചിപ്പിച്ചു. ഇത്തവണ നേതർലന്റ്സ് ടീമിൽ പരിക്ക് മൂലം ഡിയോങ്, ബെർഗ്വിസ് അടക്കം നിരവധി താരങ്ങൾ ദേശിയ ടീമിന്റെ ജേഴ്‌സി അണിയാതെ പുറത്താണ്. കൂടാതെ കരുത്തരായ ഫ്രാൻസിനെ നേരിടണം എന്നതും ടീമിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. ഫ്രാൻസ് താരങ്ങളെക്കാൾ മികച്ച ടീമാണെന്നും അവരെ കീഴടക്കാൻ സാധിച്ചാൽ വലിയ നേട്ടമാവുമെന്നും കോച്ച് റൊണാൾഡ് കോമാൻ പറഞ്ഞു.

റഫറിയോട് കയർത്തതിന് ലിവർപൂൾ ക്യാപ്റ്റൻ വാൻ ഡൈകിന് ഒരു മത്സരത്തിൽ വിലക്ക്

ലിവർപൂൾ ക്യാപ്റ്റൻ വാൻ ഡൈകിന് ഒരു മത്സരത്തിൽ വിലക്ക്. ന്യൂകാസിൽ യുണൈറ്റഡിനെതിരെ ചുവപ്പ് കണ്ട വാൻ ഡൈക്, കാർഡ് ലഭിച്ചതിനു ശേഷം നടത്തിഉഅ പ്രതികരണത്തിന് ആണ് ഒരു മത്സരത്തിന്റെ സസ്പെൻഷൻ നേരിടുന്നത്. വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരായ ലിവർപൂളിന്റെ അടുത്ത പ്രീമിയർ ലീഗ് മത്സരം വാൻ ഡൈകിന് നഷ്ടമാകും.

സെന്റ് ജെയിംസ് പാർക്കിൽ ലിവർപൂളിന്റെ 2-1 വിജയത്തിന്റെ ആദ്യ പകുതിയിൽ അലക്‌സാണ്ടർ ഇസക്കിനെ ഫൗൾ ചെയ്തതിന് ആയിരുന്നു നെതർലൻഡ്‌സ് താരം ചുവപ്പ് കാർഡ് കണ്ടത്. വാം ഡൈകിന്റെ ലിവർപൂൾ കരിയറിലെ ആദ്യ ചുവപ്പ് കാർഡായിരുന്നു ഇത്. കാർഡ് കിട്ടിയ താരം ആദ്യം പിച്ച് വിടാൻ വിസമ്മതിക്കുകയും തുടർന്ന് റഫറി ജോൺ ബ്രൂക്‌സുമായി തർക്കിക്കുകയും ചെയ്തു. ഇതാണ് പ്രശ്നമായത്.

വാൻ ഡൈകിന് ഒരു മത്സരത്തിൽ വിലക്കിന് ഒപ്പം 100,000 പൗണ്ട് പിഴയും ചുമത്തിയതായി ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

വാൻ ഡൈക് ആഴ്സണലിന് എതിരെ കളിക്കും

ആഴ്‌സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ വാൻ ഡൈക് കളിക്കും എന്ന് ലിവർപൂൾ മാനേജർ ക്ലോപ്പ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു, തിയാഗോ അൽകന്റാരയും മിഡ്ഫീൽഡിൽ തിരികെയെത്തും എന്ന് അദ്ദേഹം സൂചന നൽകി. ചെൽസിക്കെതിരായ ഗോൾരഹിത സമനിലയിൽ വാൻ ഡൈക് ടീമിനൊപ്പം ഉണ്ടായിരുന്നില്ല. വാൻ ഡൈകിന്റെ അസുഖം മാറി എന്ന് മാനേജർ അറിയിച്ചു.

ഫെബ്രുവരി മുതൽ പരിക്ക് കാരണം തിയാഗോ പുറത്തായിരുന്നു. ഇപ്പോൾ തിയാഗോ പൂർണ പരിശീലനത്തിലേക്ക് തിരിച്ചെത്തിയതായി ക്ലോപ്പ് പറഞ്ഞു. എന്ന ആഴ്‌സണലിനെതിരായ ഹോം മത്സരത്തിൽ കൊളംബിയ ഇന്റർനാഷണൽ ലൂയിസ് ഡിയസ് ഇടംപിടിക്കാൻ സാധ്യതയില്ല. 2022 ഒക്ടോബർ മുതൽ ഡിയസ് പുറത്താണ്.

വാൻ ഡൈക് ഒരു മാസത്തോളം പുറത്ത് ഇരിക്കും!!

ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡൈക് നീണ്ടകാലം പുറത്ത് ഇരിക്കും. കഴിഞ്ഞ ആഴ്ച പരിക്കേറ്റ താരം ഒരു മാസത്തോളം പുറത്ത് ആയിരിക്കും എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു. മസി ഇഞ്ച്വറി ആണ്‌. തിങ്കളാഴ്ച ബ്രെന്റ്‌ഫോർഡിനെ നേരിടുന്നതിന് ഇടയിൽ ആയിരുന്നു വാൻ ഡൈകിന് പരിക്കേറ്റത്. ആ മത്സരം ലിവർപൂൾ 3-1ന് പരാജയപ്പെട്ടിരുന്നു.

വാൻ ഡൈകിന്റെ അഭാവം ലിവർപൂളിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. വാൻ ഡൈകിന്റെ പരിക്ക് ഞങ്ങൾക്ക് ആശങ്കയും ആഘാതവും ആണെന്ന് ക്ലോപ്പ് പറഞ്ഞു. ശനിയാഴ്ച വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരായ ലിവർപൂളിന്റെ എഫ്‌എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ആകും ആദ്യ വാൻ ഡൈകിനെ നഷ്ടമാവുക.

ഓറഞ്ച് പട കുതിക്കുന്നു, വാൻ ഡൈകിന്റെ തലയ്ക്കു മുന്നിൽ ബെൽജിയം തോറ്റു

യുവേഫ നാഷൺസ് ലീഗിലെ തങ്ങളുടെ മികച്ച പ്രകടനം ഓറഞ്ച് പട ഇന്നും തുടർന്നു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഇതിനകം തന്നെ ഉറപ്പിച്ച നെതർലന്റ്സ് ഇന്ന് ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ലിവർപൂളിന്റെ സെന്റർ ബാക്കായ വാൻ ഡൈക് ആണ് ഒരു ഹെഡറിലൂടെ ഹോളണ്ടിന്റെ രക്ഷകനായത്‌.

മത്സരത്തിന്റെ 73ആം മിനുട്ടിൽ ആയിരുന്നു വാൻ ഡൈകിന്റെ ഗോൾ. പി എസ് വി യുവതാരം ഗാക്പൊ എടുത്ത കോർണർ ആണ് വാൻ ഡൈക് വലയിൽ എത്തിച്ചത്‌. ഈ വിജയത്തോടെ ഗ്രൂപ്പിൽ നെതർലാന്റ്സിന് 16 പോയിന്റ് ആയി‌. ഒരു മത്സരം പോലും അവർ പരാജയപ്പെട്ടിട്ടില്ല. ബെൽജിയം 10 പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാമത് ഫിനിഷ് ചെയ്തു.

മെസ്സിയെക്കാളും ബലോൺ ഡി ഓർ അർഹിക്കുന്നത് വാൻ ഡൈക് എന്ന് സ്റ്റീവൻ ജെറാഡ്

മെസ്സിയെക്കാളും ബലോൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നത് ലിവർപൂൾ താരം വാൻ ഡൈക് ആണെന്ന് മുൻ ലിവർപൂൾ ക്യാപ്റ്റൻ സ്റ്റീവൻ ജെറാഡ്. അടുത്ത തിങ്കളാഴ്ച പാരിസിൽ വെച്ച് ബലോൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെയാണ് ജെറാഡിന്റെ പ്രതികരണം.

താൻ മെസ്സിയുടെ ഒന്നാം നമ്പർ ആരാധകൻ ആണെന്നും അസിസ്റ്റുകളുടെയും ഗോളുകളുടേയും കാര്യത്തിൽ മെസ്സി ഒന്നാമൻ ആണെന്നും ലിവർപൂൾ ഇതിഹാസം പറഞ്ഞു. എന്നാൽ  കഴിഞ്ഞ വർഷം മുഴുവൻ സ്ഥിരതയാർന്ന പ്രകടനം ചാമ്പ്യൻസ് ലീഗിലും മറ്റും പുറത്തെടുത്ത വാൻ ഡൈക് ആണ് ബലോൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നതെന്നും സ്റ്റീവൻ ജെറാഡ് പറഞ്ഞു.

കഴിഞ്ഞ തവണ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയപ്പോൾ ലിവർപൂൾ പ്രധിരോധത്തിൽ വാൻ ഡൈക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കൂടാതെ പ്രീമിയർ ലീഗിൽ ലിവർപൂൾ രണ്ടാം സ്ഥാനത്ത് എത്തിയതിന് പിന്നിലും വാൻ ഡൈകിന്റെ മികച്ച പ്രകടനം ഉണ്ടായിരുന്നു.

“മെസ്സിയും റൊണാൾഡോയും ഉള്ളപ്പോൾ വാൻ ഡൈക് അവാർഡിനർഹനല്ല”

ബാഴ്‌സലോണ സൂപ്പർ താരം ലിയോണൽ മെസ്സിയെയും യുവന്റസ് സൂപ്പർ താരം റൊണാൾഡോയെയും മറികടന്ന് വാൻ ഡൈക് ചാമ്പ്യൻസ് ലീഗിലെ മികച്ച താരമാവാൻ അർഹനല്ലെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡ്. ഇപ്പോൾ നിലവിൽ ലോകത്തെ ഏറ്റവും മികച്ച സെന്റർ ഹാഫ് ആണെങ്കിലും മെസ്സിയോ റൊണാൾഡോയോ ആണ് അവാർഡ് അർഹിച്ചിരുന്നതെന്നും ഫെർഡിനാൻഡ് പറഞ്ഞു.

മെസ്സിയെ പോലെ ഒരാൾ ഒരു സീസണിൽ 50ൽ അധികം ഗോളുകൾ നേടുകയും ക്രിസ്റ്റ്യാനോയെ പോലെ പുതിയ ലീഗിലും ദേശീയ ടീമിനും വേണ്ടി കിരീടങ്ങൾ നേടുകയും ചെയ്ത രണ്ട് താരങ്ങളെ ഒഴിവാക്കി വാൻ ഡൈകിന് അവാർഡ് കൊടുത്തത് ശെരിയായില്ലെന്നും വാൻ ഡൈക് പറഞ്ഞു. ഞാൻ ഒരു സെന്റർ ഹാഫ് ആണെന്നും ഒരു സെന്റർ ഹാഫ് അവാർഡ് നേടിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഒരു 50 ഗോൾ ഒരു സീസണിൽ അടിച്ച ആളെ എങ്ങനെ ഒഴിവാക്കി എങ്ങനെ മറ്റൊരാൾക്ക് അവാർഡ് കൊടുക്കുമെന്നും ഫെർഡിനാൻഡ് ചോദിച്ചു.

മെസ്സിയും റൊണാൾഡോയും മികച്ച താരങ്ങൾ ആണെന്നും അവർ കുറച്ചു വർഷങ്ങളായി മികച്ച പ്രകടനത്തിലൂടെ ഉണ്ടാക്കിയ മാനദണ്ഡങ്ങൾ മറ്റുള്ളവർക്ക് ബോറിങ് ആയി തോന്നുകയാണെന്നും ഫെർഡിനാൻഡ് പറഞ്ഞു.

Exit mobile version