എല്ലാവരും നന്നായി പരിശ്രമിക്കുന്നുണ്ട്, അതാണ് അവസാന മത്സരങ്ങളിലെ വിജയങ്ങൾക്ക് കാരണം – വിബിൻ

എല്ലാവരും ഒരുമിച്ച് നന്നായി പ്രവർത്തിക്കുന്നത് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമീപ മത്സരങ്ങളിലെ വിജയത്തിനു കാരണം എന്ന് യുവ മിഡ്ഫീൽഡർ വിബിൻ മോഹനൻ.  മുൻ പരിശീലകനു കീഴിലും എല്ലാ താരങ്ങളും അവരുടെ എല്ലാം നൽകാറുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യം കാരണം പലപ്പോഴും ഫലം ഞങ്ങൾക്ക് അനുകൂലമായില്ല. വിബിൻ പറഞ്ഞു.

ഞങ്ങൾ നന്നായി കളിക്കാറുണ്ടായിരുന്നു. കളിക്കാതെ തോറ്റതായി ഞങ്ങൾക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല. ഞങ്ങൾ നന്നായി കളിക്കുന്നുണ്ട് എന്ന വിശ്വാസം ഞങ്ങളിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഫലങ്ങൾ മാറി വരികയാണ്. ഇനിയും ഈ നല്ല റിസൾട്ടുകൾ വരും എന്ന് പ്രതീക്ഷയുണ്ട്. വിബിൻ പറഞ്ഞു.

ജനുവരി 13നാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടുന്നത്. ഈ മത്സരം വിജയിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കും.

രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിൽ വിഷമം ഉണ്ട് – വിബിൻ മോഹനൻ

കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം രാഹുൽ കെ പി ക്ലബ് വിട്ടതിൽ വ്യക്തിപരമായ വിഷമം ഉണ്ട് എന്ന് ബ്ലാസ്റ്റേഴ്സ് യുവതാരം വിബിൻ മോഹനൻ. രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് കഴിഞ്ഞ ആഴ്ച ഒഡീഷയിൽ കരാർ ഒപ്പുവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ഒഡീഷയെ നേരിടാൻ ഇരിക്കെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു വിബിൻ മോഹനൻ.

“രാഹുൽ ക്ലബ് വിട്ടതിൽ വ്യക്തിപരമായി സങ്കടം ഉണ്ട്. ഞാൻ ക്ലബിൽ വരുന്ന സമയത്ത് എനിക്ക് നല്ല മോട്ടിവേഷനും ഗൈഡൻസും തന്ന വ്യക്തിയാണ് രാഹുൽ. രാഹുലിനെ താൻ മാത്രമല്ല ടീം മുഴുവൻ മിസ് ചെയ്യുന്നുണ്ട്.” – വിബിൻ പറഞ്ഞു.

“പക്ഷേ പ്രൊഫഷണൽ ഫുട്ബോളിൽ ഇത് സ്വാഭാവികമാണ്. താനും ചിലപ്പോൾ അടുത്ത വർഷങ്ങളിൽ ക്ലബ് വിടേണ്ടി വരാം. അത് സ്വാഭാവികമാണ്.” വിബിൻ പറഞ്ഞു.

“ടീം വിട്ടെങ്കിലും രാഹുലുമായി ബന്ധം ഉണ്ട്. അവനെതിരെ ഇറങ്ങുമ്പോൾ വാശി ഉണ്ടാകും. എന്നാൽ അത് കളത്തിൽ മാത്രമായിരിക്കും. മത്സരം കഴിഞ്ഞാൽ സുഹൃത്തുക്കൾ തന്നെ ആയിരിക്കും.” വിബിൻ കൂട്ടിച്ചേർത്തു.

ഇഷാൻ പണ്ഡിത ഒഡീഷക്ക് എതിരെ കളിക്കില്ല, വിബിനും ജീസസും കളിക്കും

പരിക്ക് മാറി തിരികെയെത്തി എങ്കിലും ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഡീഷക്ക് എതിരെ കളിക്കില്ല. ജനുവരി 13ന് ആണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടുന്നത്. ആ മത്സരത്തിന് ഇഷാൻ ഉണ്ടാകില്ല എന്ന് പരിശീലകൻ ടി ജി പുരുഷോത്തമൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഇഷാൻ ഫിറ്റ്നസ് വീണ്ടെടുക്കുന്നുണ്ട്. എന്നാൽ ഒഡീഷക്ക് എതിരെ കളിക്കില്ല. വരും മത്സരങ്ങളിൽ കളിക്കും എന്ന് പ്രതീക്ഷിക്കാം. അദ്ദേഹം പറഞ്ഞു.

എന്നാൽ മധ്യനിര താരം വിബിൻ മോഹനനും സ്ട്രൈക്കർ ജീസസ് ജിമിനസും കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ മത്സരത്തിന്റെ ഭാഗമാകും എന്ന് പരിശീലകൻ പറഞ്ഞു.

വിബിൻ മോഹനൻ തിരികെയെത്തി, കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത. അവരുടെ മിഡ്ഫീൽഡർ വിബിൻ മോഹനൻ പരിക്കിൽ നിന്ന് തിരിച്ചെത്തി. ഡിസംബർ 7 ന് ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന വിബിൻ, പരിശീലനത്തിലേക്ക് മടങ്ങിവന്നു. ക്ലബ് പങ്കിട്ട പരിശീലന ചിത്രങ്ങളിൽ വിബിൻ ഉണ്ടായിരുന്നു.

യുവതാരത്തിന് അവസാന നാല് മത്സരങ്ങൾ നഷ്ടമായെങ്കിലും ജനുവരി 13 ന് ഒഡീഷ എഫ്‌സിക്കെതിരായ വരാനിരിക്കുന്ന പോരാട്ടത്തിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അദ്ദേഹത്തിനൊപ്പം ജീസസ് ജിമെനെസും പരിക്കിൽ നിന്ന് കരകയറി എത്തിയിട്ടുണ്ട്. നിർണായക മത്സരത്തിൽ ടീമിൻ്റെ ആക്രമണ നിരയെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും.

കേരള ബ്ലാസ്റ്റേഴ്സ് താരം വിബിൻ മോഹനൻ രണ്ടാഴ്ച കൂടെ പുറത്ത്

കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ പരിക്ക് മാറി എത്താൻ ഇനിയും രണ്ട് ആഴ്ച ആകും. ഏകദേശം 10 ദിവസത്തിനുള്ളിൽ താരം പരിശീലനത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദീർഘകാലം വിബിൻ പുറത്ത് ഇരിക്കേണ്ടി വരുമോ എന്ന ആശങ്കയിൽ ആയിരുന്ന കേരരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ചെറിയ ആശ്വാസ വാർത്ത ആണിത്.

അടുത്തിടെ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് 4-2ന് തോറ്റിരുന്നു. ആ മത്സരത്തിന്റെ ആദ്യ പകുതിയിൽ ആണ് വിബിന് പരിക്കേറ്റത്. ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിബിൻ ടീമിൻ്റെ മധ്യനിരയിലെ അവിഭാജ്യ ഘടകമാണ്. മോഹൻ ബഗാൻ, മൊഹമ്മദൻസ്, ജംഷദ്പൂർ എഫ് സി എന്നിവർക്ക് എതിരായ മത്സരങ്ങൾ വിബിന് നഷ്ടമാകും.

ഇന്ത്യൻ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു!! മലയാളികളായ ജിതിനും വിബിനും ടീമിൽ

രണ്ട് മലയാളി താരങ്ങൾ ഇന്ത്യൻ ടീമിൽ. നവംബർ 18 ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടക്കുന്ന മലേഷ്യയ്‌ക്കെതിരായ ഫിഫ ഇൻ്റർനാഷണൽ ഫ്രണ്ട്‌ലിക്ക് ആയുള്ള 26 അംഗ ടീം ഹെഡ് കോച്ച് മനോലോ മാർക്വേസ് ഇന്ന് പ്രഖ്യാപിച്ചു.

മലയാളി താരങ്ങളായ ജിതിൻ എം എസും വിബിൻ മോഹനനും ടീമിൽ ഉണ്ട്. ജിതിൽ നോർത്ത് ഈസ്റ്റിനായും വിബിൻ കേരള ബ്ലാസ്റ്റേഴ്സിനായും മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ചവെക്കുന്നത്. നവംബർ 11ന് പരിശീലന ക്യാമ്പിനായി ടീം ഹൈദരാബാദിൽ ഒത്തുകൂടും.

Goalkeepers: Amrinder Singh, Gurpreet Singh Sandhu, Vishal Kaith.

Defenders: Aakash Sangwan, Anwar Ali, Asish Rai, Chinglensana Singh Konsham, Hmingthanmawia Ralte, Mehtab Singh, Rahul Bheke, Roshan Singh Naorem, Sandesh Jhingan.

Midfielders: Anirudh Thapa, Brandon Fernandes, Jeakson Singh Thounaojam, Jithin MS, Lalengmawia Ralte, Liston Colaco, Suresh Singh Wangjam, Vibin Mohanan.

Forwards: Edmund Lalrindika, Irfan Yadwad, Farukh Choudhary, Lallianzuala Chhangte, Manvir Singh, Vikram Partap Singh.

വിബിൻ മോഹനൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ തിരികെയെത്തി

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം വിബിൻ മോഹനൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് ക്യാമ്പിൽ ചേർന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഇതുവരെ ഡ്യൂറണ്ട് കപ്പിൽ ഇറങ്ങാൻ വിബിന് ആയിരുന്നില്ല. ക്യാമ്പിൽ എത്തിയതോടെ ക്വാർട്ടർ ഫൈനലിൽ വിബിൻ ഇറങ്ങാനുള്ള സാധ്യത വർധിച്ചു.

ഡ്യൂറണ്ട് കപ്പ് ക്വാർട്ടറിൽ 23ആം തീയതി കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ ആണ് നേരിടുന്നത്. പുതിയ ഡിഫൻഡർ അലക്സാൻഡ്രെ കോഫെയും ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡിഫൻഡർ പ്രബീർ ദാസിനെ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറണ്ട് കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പ് യോഗ്യത, ഇന്ത്യൻ ടീമിൽ വിബിനും ജിതിനും!

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങൾക്ക് ആയുള്ള ഇന്ത്യൻ സാധ്യത ടീം സ്റ്റിമാച് പ്രഖ്യാപിച്ചു. 26 അംഗ ടീമാണ് പ്രഖ്യാപിച്ചത്. ഐ എസ് എൽ ഫൈനലിൽ എത്തിയ മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നീ ക്ലബുകളിലെ താരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. അവരെ പിന്നീട് ചേർക്കും. ഈ ടീം മെയ് 10 മുതൽ ക്യാമ്പ് ആരംഭിക്കും.

നാല് ആഴ്ചയോളം നീണ്ടു നിൽക്കുന്ന ക്യാമ്പിനു ശേഷമാകും ഇന്ത്യ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് ഇറങ്ങുക. ഇപ്പോൾ പ്രഖ്യാപിച്ച ടീമിൽ 3 മലയാളി താരങ്ങൾ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ വിബിൻ മോഹനൻ, രാഹുൽ കെ പി എന്നിവരും നോർത്ത് ഈസ്റ്റ് താരം ജിതിൻ എം എസും ആണ് ടീമിൽ ഉള്ള മലയാളി താരങ്ങൾ. സഹൽ അബ്ദുൽ സമദ് ഫൈനലിനു ശേഷം ഇടവേള കഴിഞ്ഞ് ക്യാമ്പിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Goalkeepers: Gurpreet Singh Sandhu, Amrinder Singh

Defenders: Nikhil Poojary, Roshan Singh Naorem, Lalchungnunga, Amey Ganesh Ranawade, Narender, Muhammad Hammad, Jay Gupta

Midfielders: Brandon Fernandes, Mohammad Yasir, Edmund Lalrindika, Imran Khan, Jeakson Singh, Vibin Mohanan, Rahul Kannoly Praveen, Mahesh Singh Naorem, Suresh Singh Wangjam, Nandhakumar Sekar, Isak Vanlalruatfela

Forwards: Sunil Chhetri, Rahim Ali, Jithin MS, David Lalhlansanga, Parthib Gogoi, Lalrinzuala Hauhnar

ഇന്ത്യൻ U23 ഫുട്ബോൾ ടീം പ്രഖ്യാപിച്ചു!! 5 മലയാളി യുവതാരങ്ങൾ ടീമിൽ

മലേഷ്യൻ പര്യടനത്തിനായി പോകുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിൽ 5 മലയാളികൾ. ഇന്ന് പ്രഖ്യാപിച്ച ടീമിലാണ് അഞ്ച് മലയാളി യുവതാരങ്ങൾ ഇടം നേടിയത്. ലക്ഷദ്വീപ് സ്വദേശിയായ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം വിബിൻ മോഹനൻ, ജംഷദ്പൂർ എഫ് സിക്ക് ആയി കളിക്കുന്ന മുഹമ്മദ് സനാൻ, ഈസ്റ്റ് ബംഗാൾ താരം വിഷ്ണു, ഹൈദരാബാദ് എഫ് സി താരം റബീഹ് എന്നിവരാണ് ടീമിൽ ഇടം നേടിയ മലയാളികൾ.

മാർച്ച് 22, 25 തീയതികളിൽ മലേഷ്യ U23 യ്‌ക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ ആണ് ഇന്ത്യ ഈ പര്യടനത്തിൽ കളിക്കുക.

മുൻ ഇന്ത്യൻ ഇൻ്റർനാഷണലും നിലവിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അസിസ്റ്റൻ്റ് കോച്ചുമായ നൗഷാദ് മൂസയെ ഇന്ത്യ U23 പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു. നോയൽ വിൽസൺ സഹപരിശീലകനും ദീപങ്കർ ചൗധരി ഗോൾകീപ്പർ കോച്ചുമാണ്.

ക്യാമ്പ് മാർച്ച് 15 ന് ന്യൂഡൽഹിയിൽ ആരംഭിക്കും, തുടർന്ന് 23 കളിക്കാരുടെ അന്തിമ സ്ക്വാഡ് മാർച്ച് 20 ന് ക്വാലാലംപൂരിലേക്ക് പോകും.

List of 26 probables for India U23 men’s team camp:

Goalkeepers: Arsh Anwer Shaikh, Prabhsukhan Singh Gill, Vishal Yadav

Defenders: Bikash Yumnam, Chingambam Shivaldo Singh, Hormipam Ruivah, Narender, Robin Yadav, Sandip Mandi

Midfielders: Abhishek Suryavanshi, Brison Fernandes, Mark Zothanpuia, Mohammed Aimen, Phijam Sanathoi Meetei, Thoiba Singh Moirangthem, Vibin Mohanan

Forwards: Abdul Rabeeh, Gurkirat Singh, Irfan Yadwad, Isak Vanlalruatfela, Khumanthem Ninthoinganba Meetei, Mohammed Sanan, Parthib Sundar Gogoi, Samir Murmu, Sivasakthi Narayanan, Vishnu Puthiya Valappill

Head coach: Naushad Moosa

വിജയം തുടരണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒരു വലിയ മത്സരമാണ് മുന്നിൽ ഉള്ളത്. കൊൽക്കത്തയിൽ വെച്ച് മോഹൻ ബഗാനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. മുംബൈ സിറ്റിയെ തോൽപ്പിച്ച് മികച്ച ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തുന്നത്. എന്നാൽ ബഗാനെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് പരാജയപ്പെടുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.

ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ഐ എസ് എല്ലിൽ ഒന്നാമത് എത്താം. മുംബൈ സിറ്റിയെ തോൽപ്പിച്ചതോടെ 23 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാ‌ണ്. മോഹൻ ബഗാൻ 19 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്. ഇന്ന് സഹൽ അബ്ദുൽ സമദ് പരിക്ക് കാരണം മോഹൻ ബഗാനെതിരെ കളിക്കാൻ സാധ്യത കുറവാണ്. സഹൽ കളിക്കുകയാണെങ്കിലും ബെഞ്ചിൽ ഉണ്ടാകാൻ ആണ് സാധ്യത.

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇന്ന് വിബിൻ മോഹനൻ ഉണ്ടാകില്ല. വിബിന് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റിരുന്നു. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം. കളി തത്സമയം സൂര്യ മൂവീസിലും ജിയോ സിനിമയിലും കാണാം.

വിബിന്റെ പരിക്ക് ഗുരുതരമല്ല എന്ന് ഇവാൻ, മോഹൻ ബഗാനെതിരെ കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസ വാർത്ത. അവരുടെ യുവ മധ്യനിര താരം വിബിൻ മോഹനന് ഏറ്റ പരിക്ക് അത്ര സാരമുള്ളതല്ല എന്ന് റിപ്പോർട്ടുകൾ. ഇന്ന് മാധ്യമങ്ങളോട് സംസാരിച്ച പരിശീലകൻ ഇവാൻ വുകമാനോവിച് വിബിന്റെ കാലിൽ പൊട്ടലുകൾ ഒന്നും കണ്ടെത്തിയില്ല എന്ന് അറിയിച്ചു‌. എക്സറേ എടുത്തു എന്നും പൊട്ടലുകൾ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. എങ്കിലും രണ്ട് ദിവസം കൂടെ കാത്ത് നിന്ന ശേഷം മാത്രമെ പരിക്ക് എത്ര കാലം താരത്തെ പുറത്ത് ഇരുത്തൂ എന്ന് പറയാൻ ആകൂ എന്നും അദ്ദേഹം പറഞ്ഞു.

മറ്റന്നാൾ നടക്കുന്ന മോഹൻ ബഗാനെതിരായ മത്സരത്തിൽ വിബിൻ ഉണ്ടാകില്ല എന്നും കോച്ച് പറഞ്ഞു. ഇന്നലെ മുംബൈ സിറ്റിക്ക് എതിരെ കളിക്കുമ്പോൾ ഒരു ടാക്കിൾ ചെയ്യുന്നതിന് ഇടയിൽ ആയിരുന്നു വിബിന് പരിക്കേറ്റത്‌. വിബിന്റെ അഭാവത്തിൽ മോഹൻ ബഗാനെതിരെ അസ്ഹറും ഡാനിഷും മധ്യനിരയിൽ ഇറങ്ങാൻ ആണ് സാധ്യത കാണുന്നത്.

സഹലും രാഹുലും പോസിറ്റീവ് ആയ മാറ്റങ്ങൾ കരിയറിൽ ഉണ്ടാക്കി എന്ന് വിബിൻ മോഹനൻ

കേരള ബ്ലാസ്റ്റേഴ്സ് താരമായ വിബിൻ മോഹനൻ തന്റെ കരിയറിൽ സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. ഇപ്പോൾ രാഹുൽ കെപിയും കഴിഞ്ഞ സീസൺ വരെ സഹലും തന്ന ഉപദേശങ്ങൾ തന്നെ മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന് വിബിൻ പറഞ്ഞു. പിച്ചിൽ മാത്രമല്ല പിച്ചിനു പുറത്തും അവരുടെ അഭിപ്രായങ്ങൾ തന്നെ സഹായിച്ചു എന്നും വിബിൻ പറഞ്ഞു.

പ്രീസീസൺ യൂറോപ്യൻ ക്ലബിനൊപ്പം ചിലവഴിച്ചത് മികച്ച അനുഭവമായി എന്നും വിബിൻ പറഞ്ഞു. ആ അനുഭവം മികച്ച രീതിയിൽ ഉപയോഗിക്കാൻ തനിക്ക് ആകും എന്നാണ് പ്രതീക്ഷ എന്നും വിബിൻ മത്സരത്തിനു മുന്നേയുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞു. ആദ്യ ഇലവനിൽ സ്ഥാനം കിട്ടുമോ എന്ന ചോദ്യത്തിന് അത് കോച്ചിന്റെ തീരുമാനം ആണെന്നും അവസരം കിട്ടിയാൽ തന്റെ ഏറ്റവും മികച്ചത് നൽകാൻ താൻ തയ്യാറാണെന്ന് വിബിൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഉള്ള ആറ് മലയാളി താരങ്ങളിൽ ഒരാളാണ് വിബിൻ.

Exit mobile version