Picsart 23 09 20 23 29 32 709

സഹലും രാഹുലും പോസിറ്റീവ് ആയ മാറ്റങ്ങൾ കരിയറിൽ ഉണ്ടാക്കി എന്ന് വിബിൻ മോഹനൻ

കേരള ബ്ലാസ്റ്റേഴ്സ് താരമായ വിബിൻ മോഹനൻ തന്റെ കരിയറിൽ സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. ഇപ്പോൾ രാഹുൽ കെപിയും കഴിഞ്ഞ സീസൺ വരെ സഹലും തന്ന ഉപദേശങ്ങൾ തന്നെ മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന് വിബിൻ പറഞ്ഞു. പിച്ചിൽ മാത്രമല്ല പിച്ചിനു പുറത്തും അവരുടെ അഭിപ്രായങ്ങൾ തന്നെ സഹായിച്ചു എന്നും വിബിൻ പറഞ്ഞു.

പ്രീസീസൺ യൂറോപ്യൻ ക്ലബിനൊപ്പം ചിലവഴിച്ചത് മികച്ച അനുഭവമായി എന്നും വിബിൻ പറഞ്ഞു. ആ അനുഭവം മികച്ച രീതിയിൽ ഉപയോഗിക്കാൻ തനിക്ക് ആകും എന്നാണ് പ്രതീക്ഷ എന്നും വിബിൻ മത്സരത്തിനു മുന്നേയുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞു. ആദ്യ ഇലവനിൽ സ്ഥാനം കിട്ടുമോ എന്ന ചോദ്യത്തിന് അത് കോച്ചിന്റെ തീരുമാനം ആണെന്നും അവസരം കിട്ടിയാൽ തന്റെ ഏറ്റവും മികച്ചത് നൽകാൻ താൻ തയ്യാറാണെന്ന് വിബിൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഉള്ള ആറ് മലയാളി താരങ്ങളിൽ ഒരാളാണ് വിബിൻ.

Exit mobile version